രേഖയുടെ ചിരിയിലും കണ്ണുനീരിലും സൂപ്പര്‍നാനി വരുന്പോള്‍
ബോളിവുഡില്‍ ചില വിഗ്രഹങ്ങളുണ്ട്. അത്തരത്തില്‍ ഒരു ദിവ തന്നെയാണ് രേഖ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ നടിയെ ബോളിവുഡ് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. സിനിമകളില്‍ നിന്ന് ഒഴിഞ്ഞ് മാറി നടന്ന രേഖ വീണ്ടും തിരിച്ചെത്തുകയാണ് 'സൂപ്പര്‍ നാനി' എന്ന ചിത്രത്തില്‍. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രേഖയുടെ തിരിച്ച് വരവ്.
'ഗ്രാന്‍ഡ് മസ്തി' എന്ന സെക്‌സ് കോമഡി ചിത്രമൊരുക്കി ഏറെ വിമര്‍ശനങ്ങള്‍ക്കിരയായ സംവിധായകന്‍ ഇന്ദ്ര കുമാര്‍ ആണ് സൂപ്പര്‍ നാനി എന്ന ചിത്രമൊരുക്കുന്നത്. ഫാമിലി ഡ്രാമയായ നാനിയില്‍ രേഖയ്‌ക്കൊപ്പം രന്‍ധീര്‍ കപൂര്‍, ഷര്‍മ്മാന്‍ ജോഷി എന്നിവരും അഭിനയിക്കുന്നു.

ഒരു അഭിനേത്രി എന്ന നിലയില്‍ രേഖയുടെ എല്ലാ കഴിവുകളെയും താന്‍ പരമാവധി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ചിത്രമാണ് സൂപ്പര്‍ നാനിയെന്ന് സംവിധായകന്‍, പാട്ട് പാടുന്ന, നൃത്തം ചെയ്യുന്ന, പൊട്ടിക്കരയുന്ന രേഖയെ ഈ ചിത്രത്തില്‍ കാണാം.
രേഖയുടെ നൃത്തം ചെയ്യാനുളള കഴിവും സംവിധായകന്‍ പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നു. ഒക്ടോബര്‍ 31 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കാത്തിരിയ്ക്കാം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന രേഖയ്ക്കായി.


Click it and Unblock the Notifications