»   » വിവാഹം കഴിഞ്ഞ് 5 വര്‍ഷം, കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നില്ലേ? വിദ്യാ ബാലന്‍ നല്‍കിയ മറുപടി?

വിവാഹം കഴിഞ്ഞ് 5 വര്‍ഷം, കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നില്ലേ? വിദ്യാ ബാലന്‍ നല്‍കിയ മറുപടി?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം താരറാണിയായ വിദ്യാ ബാലന്റെ തുമാരി സുലു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തുടരുന്ന താരത്തിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ചൊരു വര്‍ഷമായിരുന്നു 2017. കരിയറില്‍ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരത്തിനെ തേടി മറ്റൊരു ചോദ്യമെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നില്ലേയെന്നായിരുന്നു ചോദ്യകര്‍ത്താവ് ചോദിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരത്തിനെ തേടി ഈ ചോദ്യമെത്തിയത്. ജനുവരി ഒന്നിന് പിറന്നാള്‍ ആഘോഷിക്കു്‌നനുവെന്ന പ്രത്യേകതയും വിദ്യാ ബാലനുമുണ്ട്. ലോകമെങ്ങും പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിനിടയിലാണ് താരം ജന്‍മദിനം ആഘോഷിക്കുന്നത്.

കുട്ടികളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം പോലും തനിക്ക് ലഭിക്കില്ലെന്നാണ് താരം പറയുന്നത്. ഒരോ സിനിമയേയും കുട്ടിയായാണ് കരുതുന്നത്. ഇതിനോടകം തന്നെ 20 കുട്ടിയായി. അതിനിടയില്‍ മറ്റൊരു കുട്ടിയെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇല്ലെന്നുള്ള മറുപടിയാണ് വിദ്യാ ബാലന്‍ നല്‍കിയത്.

Vidya Balan

നാല്‍പ്പതിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നതിനിടയില്‍ കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് താരം പറയുന്നു. ഇത്തവണത്തെ ആഘോഷത്തില്‍ സുഹൃത്തുക്കളാണോ, പ്രിയതമനാണോ തന്നെ ഞെട്ടിപ്പിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറയുന്നു. തുമാരി സുലുവിന്റെ വിജയത്തില്‍ സന്തോഷവതിയാണെന്നും താരം പറയുന്നു.

English summary
I Have No Time For A Baby; Each Film I Do Is A New Baby: Vidya Balan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X