കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാൻ ഇവിടെയുണ്ട്! പ്രചരിക്കുന്നത് തെറ്റ്, തുറന്നടിച്ച് താര സുന്ദരി
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമയിലെ നിറ സാന്നിധ്യമാണ് കരീന കപൂർ ഖാൻ. റൊമാൻസ് , ബോൾഡൻ കഥാപാത്രപങ്ങൾ എന്നിവയെല്ലാം കരീനയുടെ കൈകളിൽ ഭഭ്രമായിരിക്കും. വിവാഹത്തിനു ശേഷവും ബോളിവുഡിൽ സജീവമായി നിൽക്കുന്ന താരത്തെ ന്യൂജെൻ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താറുണ്ട്. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് നടി രംഗത്ത്. പിടിഐ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നടിച്ചത്.

താൻ യുവ തലമുറയിലെ താരമല്ലെന്ന് കരീന വളരെ കൃത്യമായി പറയുന്നുണ്ട്. താൻ സിനിമയിൽ എത്തിയിട്ട് 20 വർഷമാകുന്നു, ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ഒരാളെ യുവതലമുറയിലെ താരങ്ങളുമായ താരതമ്യപ്പെടുത്തുന്നത് അത്ഭുതം തോന്നിക്കാറുണ്ട് താരം പറഞ്ഞു. ഞാൻ ഈ തലമുറയിലെ താരമല്ല, ഇപ്പോഴുളള മത്സരത്തിൽ താനില്ല. എന്നിട്ടും പലരും തന്നെ പുതിയ തലമുറയിലെ താരങ്ങളുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അത് എന്തിനാണ്, ഇപ്പോഴും അതിനെ കുറിച്ച് മനസ്സിലാകുന്നില്ല. അത് തികച്ചും തെറ്റാണെന്നും കരീന കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താൻ ഇവിടെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്റെ കാര്യങ്ങൾ ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത്. അതിൽ സന്തോഷവതിയാണെന്നും കരീന അഭിമുഖത്തിൽ പറഞ്ഞു. ബോളിവുഡിലെ ഭാഗ്യ നായികയാണ് കരീന. 2000 ൽ പുറത്തു വന്ന റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന സിനിമയിൽ എത്തുന്നത്. 2001 ൽ പുറത്തിറങ്ങിയ അശോകയാണ് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം. അതിനു ശേഷം വൻ ഹിറ്റ് ലിസ്റ്റുകൾ തന്നെ നടിയുടെ കരിയറിലുണ്ട്. അക്ഷയ് ഖന്ന ചിത്രമാണ് ഇനി പുറത്ത് വരാനുള്ള കരീന ചിത്രം.


Click it and Unblock the Notifications