»   » സല്‍മാന്‍ വാക്കുപാലിക്കുമെന്നാണ് വിശ്വാസം:സന ഖാന്‍

സല്‍മാന്‍ വാക്കുപാലിക്കുമെന്നാണ് വിശ്വാസം:സന ഖാന്‍

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സന ഖാന്‍. മാര്‍ച്ച് അവസാനത്തോടെ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്, അതും സ്വപ്‌ന നായകനായ സല്‍മാന്‍ ഖാനൊപ്പമാണെന്നതാണ് സന ഖാനെ ഏറെ സന്തോഷിപ്പിക്കുന്നത്. സല്‍മാന്‍ അവതാരകനായിരുന്ന ബിഗ് ബോസ് 6 റിയാലിറ്റിഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സന ഖാന്‍ മോഡലിങ്ങില്‍ നിന്നാണ് അഭിനയരംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡില്‍ തനിയ്ക്കവസരം കിട്ടിയതിനെക്കുറിച്ച് സന പറയുന്നത് ഇങ്ങനെ എന്റെ അറിവില്‍ ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളില്‍ നിന്നും ഇതാദ്യമായിട്ടാണ് ഒരു അഭിനേതാവിന് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിയ്ക്കുന്നത്, അതും ഏതൊരു തുടക്കക്കാരിയ്ക്കും ലഭിയ്ക്കാവുന്നതില്‍ വച്ചേറ്റവും മികച്ച അവസരം തന്നെ കിട്ടിയതില്‍ സന്തോഷമുണ്ട്.

സല്‍മാന്റെ സഹോദരനായ സൊഹൈല്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് സന അഭിനയിക്കുന്നത്. സല്‍മാന്‍ ഒട്ടേറെ പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവരില്‍ പലരും മുന്‍നിരയിലെത്തുകയും ചെയ്തിട്ടുണ്ട്. സല്‍മാനൊപ്പം തന്നെ ആദ്യചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നുവെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. സല്‍മാനാണ് എനിയ്ക്ക് ഇത്തരമൊരു വാഗ്ദാനം തന്നത്. അദ്ദേഹം വാക്കുപാലിയ്ക്കുമെന്ന് ഉറപ്പുണ്ട്. എന്നാലും വളരെ ലോലഹൃദയയായതുകൊണ്ട് ചിത്രത്തിന്റെ പണികള്‍ തുടങ്ങിക്കഴിയാതെ കൂടുതല്‍ സന്തോഷം പ്രകടിപ്പിക്കാന്‍ എനിയ്ക്ക് ഭയമാണ്- സന പറയുന്നു.

ചിത്രത്തെക്കുറിച്ചും അതിലെ തന്റെ റോളിനെക്കുറിച്ചും കൂടുതല്‍ പറയാനാകില്ലെന്ന് സന പറയുന്നു. മലയാളത്തിലും സന ഖാന്‍ അഭിനയിച്ചിട്ടുണ്ട്. സില്‍ക് സ്മിതയുടെ കഥ പറഞ്ഞ ക്ലൈമാക്‌സ് എന്ന ചിത്രത്തില്‍ സ്മിതയായി അഭിനയിച്ചത് സനയായിരുന്നു. ക്ലൈമാക്‌സ് തമിഴിലേയ്ക്ക് മൊഴിമാറ്റം നടത്താന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
It's a dream come true for Sana Khan as she starts shooting for her Bollywood debut, Mental, with none other than Salman Khan by this month end

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam