For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുനാൾ നീയും പറന്നുയരുമെന്ന് അറിയാമായിരുന്നു!! മകൾക്ക് ആശംസയുമായി സൂപ്പർ സ്റ്റാർ

  |

  അച്ഛന്റേയോ അമ്മയുടേയോ താര പദവി ചിലപ്പോൾ മക്കളേയും താരങ്ങളാക്കും. അത് സിനിമ മേഖലയിൽ എത്തിപ്പെടുന്നതിനും മുൻപ് തന്നെ അവർ താരങ്ങളാവുകയാണ്. സിനിമയിൽ എത്താതെ തന്നെ താരങ്ങളായ വ്യക്തികളാണ് അന്തരിച്ച നടി ശ്രീദേവിയുടെ ഇളയ മകൾ ഖുഷിയും ബോളിവുഡ് കിങ് ഖാന്റെ മകൾ സുഹാനയും. ബോളിവുഡ് പ്രവേശനത്തിനു മുൻപ് തന്നെ ഇവർക്ക്ആരാധകരുട എണ്ണത്തിൽ ക്ഷാമമില്ല. സോഷ്യൽ മീഡിയയിൽ ഫാൻസ് നിരവധി ഫാൻസ് പേജുകളാണ് ഇവർക്ക്. മാതാപിതാക്കളുടെ താരമൂല്യം ചിലപ്പോൾ ഇവർക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. ഇതിൽ കൂടുതൽ ഇരയായിട്ടുള്ളതും ഒരു പക്ഷെ ഇവരായിരിക്കും.

  വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കുട്ടി താരങ്ങൾ!! പടക്കുതിര', ഷോർട്ട് ഫിലിം!!

  ഇന്ന് ബോളുവുഡ് ബാദുഷ ഷാരുഖ് ഖാൻ മകൾ സുഹാനകാന്റെ ജന്മദിനമാണ്. താര പുത്രിയ്ക്ക് ഇന്ന്18 വയസ് തികഞ്ഞിരിക്കുകയാണ്. ഇപ്പോൽ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് മകൾക്ക് ഷാരൂഖ് ഖാൻ നേർന്ന പിറന്നാൾ ആശംസയാണ്. കിങ് ഖാന്റെ പിറന്നാൾ ആശംസയിൽ പിതാവിന്റെ വത്സല്യവും കരുതലും മുഴച്ചു നിൽക്കുന്നുണ്ട്.

  പിറന്നാൾ ദിവസം ലാലേട്ടൻ എവിടെയായിരുന്നുവെന്ന് അറിയാമോ!! ഈ ചിത്രങ്ങൾ പറയും ബാക്കി...

  മകൾക്ക് 18

  മകൾക്ക് 18

  ഷാരുഖാന്റേയും ഗൗരി ഖാന്റേയും മൂത്ത് മകളാണ് സുഹാന. നിയമപരമായി മകൾ പ്രായപൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ്. എല്ലാ പെൺമക്കളേയും പോലെ നീയും ഒരുനാൾ പറന്നുയരുമെന്നെനിക്കറിയാമായിരുന്നു. ഇനി മുതൽ നിയമപരമായിത്തന്നെ നിനക്ക് അത് ചെയ്യാം. പതിനാറ് വയസ് മുതൽ നീ എങ്ങനെയായിരുന്നുവോ അതു പോലെ ഇനിയും തുടരാമെന്നും സ്നേഹത്തോടെ എന്ന് ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. കൂടാതെ മകൾക്ക് പിറന്നാൾ ആശംസയുമായി ഖാന്റെ ഭാര്യ ഗൈരി ഖാനും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഗൗരിയും മകൾക്ക് പിറന്നാൾ ആസംസ നേർന്നിരിക്കുന്നത്. മകളുടെ ഫോട്ടേ പങ്കുവെച്ചതിനു ശേഷമാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

   ബോളിവുഡ് പ്രവേശനം

  ബോളിവുഡ് പ്രവേശനം

  പ്രേക്ഷകർ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സുഹാനയുടെ ബോളിവുഡ് പ്രവേശനമാണ്. മകൾക്ക് സിനിമ സിനിമ അഭിനയമാണ് താൽപര്യമെന്നും ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം സിനിമയിലേയ്ക്ക് എത്തുമെന്നും കിങ് ഖാൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മകളോട് താൻ പറഞ്ഞിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു. അച്ഛനെ പോലെ മകളും അഭിനയത്തിൽ മിടുക്കിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സുഹാന അഭിനയിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു.

  സുഹാന മികച്ച നടി

  സുഹാന മികച്ച നടി

  സുഹാന അഭിനയിച്ചിരുന്ന ഒരു നാടകത്തിന്റെ ക്ലിപ്പാണ് കുറച്ച് നാളു മുൻപ് വൈറലായത്. ഇതു കണ്ട് പലരും താരപുത്രിയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ക്ലിപ്പ് കണ്ട ശബാന ആസ്മി സുഹാന മികച്ച നടിയാകുമെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. തന്റെ വാക്കുകൾ ഓർമിച്ചു വച്ചോളൂ. സഹാന ഖാൻ ഒരു മികച്ച നടിയാകും. അവർ അഭിനയിച്ച നാടകത്തിന്റെ ഒരു ക്ലിപ്പ് കണ്ടു. അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശബാനം ആസ്മി ട്വിറ്റ് ചെയ്തു. ഇവർക്ക് നന്ദി അറിയിച്ച ഷാറൂഖ് അന്ന് രംഗത്തെത്തിയിരുന്നു. ശബാനയുടെ വാക്കുകൾ മകൾക്ക് പ്രോത്സാഹനം നൽകുമെന്ന് ഖാൻ ട്വീറ്റ് ചെയ്തു.

  മകൾ ചില്ലറക്കാരിയല്ല

  മകൾ ചില്ലറക്കാരിയല്ല

  സുഹാന ആ ഒരര വീഡിയോ ക്ലിപ്പ് കൊണ്ട ചില്ലറക്കാരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. തന്റെ സ്കൂളിലെ നാടകത്തിലാണ് സിൻട്രില്ലയായി താര പുത്രി വേഷമിട്ടത്. സിട്രില്ലയുടെ തമാശ പതിപ്പായിരുന്നു ഇവർ അന്ന് അവതരിപ്പിച്ചത്. നാടകത്തിൽ സിൻട്രില്ല ശല്യക്കാരിയും, പരാതിക്കാരിയുമാണ്. ആ ഒറ്റ വേഷം കൊണ്ട് സുഹാന അച്ഛന്റെ മകൾ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ്. മരിച്ചു കിടക്കുന്ന അമ്മയോട് എന്ത് കൊണ്ടാണ് എന്റെ ജീവിതം വീട്ടിനുളളിൽ ആയി പോകുന്നതെന്ന് ചോദിച്ചു കൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.

  English summary
  'I knew you were always meant for flying': Shah Rukh Khan wishes his darling daughter Suhana on her 18th birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X