അമ്മയുടെ കുടുംബജീവിതത്തിൽ നിന്നും താൻ പഠിച്ച പാഠം ഇതാണെന്ന് പലക് തിവാരി

"ബിജിലീ ബിജിലീ" എന്ന ഗാനത്തോടെ ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പലക് തിവാരി. ഗാനം ഹിറ്റായതോടെ ഈ 22 കാരി യുവഹൃദയങ്ങളുടെ ഹരമായി മാറുകയായിരുന്നു.

ശ്വേത തിവാരിയുടെ മകൾ എന്ന നിലയിലും ബോളിവുഡിൽ പലക് തിവാരിയുടെ വാർത്തകൾ എന്നും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകൾ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

ടെലിവിഷൻ പരമ്പരകളിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ അമ്മ ശ്വേത തിവാരിയിൽ നിന്ന് തനിക്ക് വലിയ പ്രചോദനമാണ് ലഭിച്ചതെന്ന് പലക് തിവാരി വ്യക്തമാക്കി. തന്റെ അമ്മയുടെ വിവാഹ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങൾ തനിക്ക് നല്ലൊരു പാഠമാണ് പഠിപ്പിച്ചതെന്നും പലക് തിവാരി പറഞ്ഞു.

വിവാഹത്തിന് തിരക്ക് കൂട്ടരുത്

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ പറ്റി വ്യക്തമാക്കിയത്. വിവാഹത്തിന് ഒരിക്കലും തിരക്ക് കൂട്ടേണ്ടതില്ലെന്നും തന്റെ ജീവിതപങ്കാളിയിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയാൽ, ആ നിമിഷം അയാളെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും താരം വ്യക്തമാക്കി.

എന്നാൽ, അങ്ങനെ ഉപേക്ഷിക്കുന്ന കാര്യത്തിലാണ് സ്ത്രീകൾ ഏറെ ബുദ്ധിമുട്ടുന്നതെന്നും തന്റെ അമ്മ ഉൾപ്പെടെയുള്ള സ്ത്രീകളിൽ താൻ ഇത് കണ്ടിട്ടുണ്ടെന്നും പലക് തിവാരി അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീകൾ തങ്ങളുടെ പങ്കാളികളിൽ ഉള്ള നന്മ കാണാൻ ആഗ്രഹിക്കുന്നത്കൊണ്ട് അവർ ചെയ്യുന്ന തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുന്നു പക്ഷെ അത് അവരെ തിരിച്ച് കടിച്ചുകീറുന്ന അവസ്ഥയാണ് ഉണ്ടാവാറ്.

എന്നും അമ്മക്കൊപ്പം

ഇപ്പോഴെന്നല്ല എപ്പോഴും ഇത്തരത്തിലുള്ള ഒരു കുടുംബ ജീവിതമോ പ്രണയമോ സ്നേഹമോ താൻ ആഗ്രഹിക്കുന്നില്ലായെന്നും താരം പറഞ്ഞു.

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തന്റെ അമ്മയുടെ പോരാട്ടവും ഉയർച്ചയും കണ്ടതിനാൽ പലക് തിവാരി തന്റെ അമ്മയ്ക്ക് ശക്തമായ പിന്തുണയാണ് എപ്പോഴും നൽകുന്നത്.

രാജയുമായുള്ള ജീവിതത്തിൽ ഉണ്ടായത് കയ്പ്പേറിയ അനുഭവങ്ങൾ

ശ്വേതയുടെ യാത്ര എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്, അവൾ സ്‌നേഹവും ബഹുമാനവും മാത്രമാണ് അർഹിക്കുന്നത്. ശ്വേത തിവാരിയുടെ ജീവിതം അത്ര സുഖകരമായ ഒന്നായിരുന്നില്ല.

1998-ൽ ശ്വേത തിവാരി നടൻ രാജാ ചൗധരിയെ വിവാഹം കഴിച്ചു ഈ ബന്ധത്തിൽ ഉണ്ടായ മകളാണ് പലക് തിവാരി. ഒമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2007-ൽ അവൾ വിവാഹമോചനത്തിന് ഒരുങ്ങി.

രാജയുടെ മദ്യപാനവും ഗാർഹിക പീഡനവും സഹിക്കാൻ വയ്യാതെയായിരുന്നു തിവാരി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചത്.

ദിവസവും അയാൾ തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നും തിവാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അവരുടെ ഷോകളുടെ സെറ്റിൽ രാജ വരുകയും ശ്വേതയോട് മോശമായി പെരുമാറുകയും ചെയ്യുമായിരുന്നു.

കോഹ്ലി നൽകിയതും ഇതേ അനുഭവം

രാജയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം നടൻ കോഹ്‌ലിയുമായി മൂന്നുവർഷം ഡേറ്റിംഗിലായിരുന്നു താരം. തുടർന്ന് 2013 ജൂലൈ 13ന് ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തിവാരിക്ക് ഒരു ആൺകുഞ്ഞും ഉണ്ട്.

കോഹ്‌ലി-തിവാരി ബന്ധവും അധികനാൾ നീടുനിന്നില്ല. 2017-ലാണ് അവരുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളുടെ റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നത്.

2019 ഓഗസ്റ്റിൽ തന്നെയും മകളെയും കോഹ്‌ലി ഉപദ്രവിച്ചെന്ന് ആരോപിച്ച് തിവാരി കോഹ്‌ലിക്കെതിരെ ഗാർഹിക പീഡന പരാതി നൽകി. പരാതിയെ തുടർന്ന് കോഹ്‌ലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 2019-ൽ തിവാരിയും കോഹ്‌ലിയും വേർപിരിഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അമ്മ ഒരു ഫീനിക്സ് പക്ഷി

ജീവിതത്തിൽ ഇത്രയൊക്കെ ദുരനുഭവങ്ങൾ ഉണ്ടായിട്ടും അവർ വളരെ ശക്തമായി നിലകൊണ്ട് ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു.

തന്റെ അമ്മയുടെ ജീവിതത്തെ കുറിച്ച് നിരന്തരം ഉയർന്നു വരുന്ന ഗോസിപ്പുകൾ പറ്റി പലക് തിവാരി ഇങ്ങനെയാണ് പ്രതികരിച്ചത്

"ഞങ്ങൾ ആളുകളെ ബോധ്യപ്പെടുത്താൻ കൂടുതൽ സമയം ചെലവഴിക്കുന്നില്ല. കുടുംബം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു എന്റെ അമ്മയുടെ മുൻഗണന. അതാണ് ഞാനും ശ്രദ്ധിച്ചത്."

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X