For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഥ തനിയ്ക്ക് ഇഷ്ടമായി!! എന്നാൽ ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു, വെളിപ്പെടുത്തലുമായി ദീപിക

  |

  സിനിമ പാരമ്പര്യമില്ലാത ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദീപിക പദുകോൺ. വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിലെ മുൻനിരനായികമാരെ പിന്തള്ളി ബോളിവുഡിലെ കരുത്തുറ്റ സ്ത്രീ എന്ന പേര് നേടാൻ ദീപികയ്ക്ക് സാധിച്ചിരുന്നു. രാംലീലയും , പദ്മാവദുമൊക്കെ ദീപിക എന്ന നടിയുടെ മറ്റൊരു മുഖമായിരുന്നു കാണിച്ചു തന്നത്. ഇത് താരമൂല്യം ഒറ്റയടിയ്ക്ക് ഇരട്ടിയാക്കുകയും ചെയ്തു.

  ശ്രീദേവി ബംഗ്ലാവ് പുറത്തു വരാൻ സമ്മതിക്കില്ല, പ്രിയയുടെ ചിത്രത്തിനെതിരെ രണ്ട് കൽപ്പിച്ച് ബോണി കപൂർ, വെളിപ്പെടുത്തലുമായി സുഹൃത്ത്

  സിനിമയിൽ വൻ മാറ്റമുണ്ടായിട്ടും വേദനത്തിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും വേർതിരിവാണ്. നായകനും കൊടുക്കുന്ന പ്രതിഫലത്തേക്കാൾ കുറവായിരിക്കും നായികയ്ക്ക് ലഭിക്കുന്നത്. അത് എത്ര കഴിവുറ്റ നടിയാണെങ്കിൽ പോലും അങ്ങനെ തന്നെയായിരിക്കും. തുല്യ വേദനത്തിനെതിരെ ബോളിവുഡിൽ ശബ്ദമുയർത്തുന്ന താരമാണ് ദീപിക. താര മൂല്യം ഇത്രയധികം ഉയർന്നിട്ടും ദീപികയ്ക്കും ഇത്തരത്തിലുളള വിവേചനത്തിന് ഇരയായിട്ടുണ്ട്. 51 വനിത രത്നങ്ങളെ പരിചയപ്പെടുത്ത ദ ഡോട്ട് ദാറ്റ് വെന്റ് ഫോർ എ വാക്ക് എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിലായിരുന്നു ദീപിക ഇത്തരത്തിലുളള സംഭവങ്ങൾ വെളിപ്പെടുത്തിയത്.

  ആ സ്വപ്‌ന ജീവിതം വിട്ടിറങ്ങുമ്പോള്‍ ആകെ കൈ മുതൽ ഒരു സീറോ ബാലന്‍സ് അക്കൗണ്ട്, ആദ്യം എല്ലാവരും ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞു, പ്രതികരിച്ചപ്പോൾ അഹങ്കാരിയാക്കി... ഇന്നലകളെ കുറിച്ച് ഗായിക അമൃത സുരേഷ്

   സിനിമ ഉപേക്ഷിക്കേണ്ടി വന്നു

  സിനിമ ഉപേക്ഷിക്കേണ്ടി വന്നു

  സിനിമയേയും അഭിനയത്തേയും വളരെ സീരിയസ്സായി കാണുന്ന നടിയാണ് ദീപിക. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ പെർ‌ഫക്ഷനിൽ താരം അവതരിപ്പിക്കും. ഇതു തന്നെയാണ് ദീപികയുടെ താരമൂല്യം ഉയർത്തുന്നതും. ബോളിവുഡിൽ ഇത്രയധികം താരമൂല്യമുള്ള നടിയായിട്ടു പോലും വേദനത്തിന്റെ പേരിൽ ദീപയ്ക്ക് നേരെയും വിവേചനം നടന്നിട്ടുണ്ട്. ഇതിന്റെ പേരിൽ ഒരു സിനിമവരെ താരം ഉപേക്ഷിക്കുകയുണ്ടായി . പുസ്തക പ്രകാശന വേദിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

   നായകന് കൂടുതൽ പ്രതിഫലം

  നായകന് കൂടുതൽ പ്രതിഫലം

  ആശയപരമായി തനിയ്ക്ക് അടുപ്പം തോന്നിയ ചിത്രമായിരുന്നു അത്. സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ പ്രതിഫലത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സംഭവം മാറിയത്. എന്റെ ചാർജിനെ കുറിച്ച് ഞാൻ അദ്ദേഹത്തിനോട് അന്ന് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷമായിരുന്നു അവരുടെ മറുപടിയെത്തിയത്. നായകന് നൽകുന്ന അത്രയും പ്രതിഫലം നൽകാൻ സാധിക്കില്ലയെന്നായിരുന്നു ഇവരുടെ മറുപടി.

  എന്റെ മൂല്യം

  എന്റെ മൂല്യം

  എന്റെ താരമൂല്യം എന്താണെന്നും ട്രാക്ക് റെക്കോഡിനെ കുറിച്ചും തനിയ്ക്ക് നല്ല ബോധ്യമുണ്ട്. നടിയും നടനും ചെയ്യുന്നത് തുല്യ ജോലി തന്നെയാണ്. നടൻ എടുക്കുന്ന അത്രതന്നെ അധ്വാനം നടിയും എടുക്കുന്നുണ്ട്. എന്നിട്ടും തുല്യവേദനം നൽകാത്തത് എന്തു കൊണ്ടാണെന്ന് ദീപിക ചോദിക്കുന്നുണ്ട്. ഇത് അനീതിയാണെന്നും അതിനാൽ താൻ ആ സിനിമയിൽ നിന്ന് പിൻമാറിയെന്നും താരം പറഞ്ഞു.

   കുറഞ്ഞ വേദനം വാങ്ങാൻ കഴിയില്ല

  കുറഞ്ഞ വേദനം വാങ്ങാൻ കഴിയില്ല

  എനിയ്ക്ക് എന്നെ നല്ലതുപോലെ അറിയാം. തന്റെ വാല്യുവിന്റെ കാര്യത്തിലും നിശ്ചയമുണ്ട്.. ഇപ്പോൾ രാത്രിയിൽ താൻ സുഖമായി ഉറങ്ങുന്നുണ്ട്, നിരാശയോടെ തനിയ്ക്ക് ജീവിക്കാനും ജോലി ചെയ്യാനും സാധിക്കില്ല. തന്റെ മെയിൽ കോ-സ്റ്റാർ വാങ്ങുന്നതിൽ കുറവ് പ്രതിഫലം വാങ്ങി കൊണ്ട് സിനിമയിൽ അഭിനയിക്കാനാ‍ തനിയ്ക്കൊരിക്കലും ആകില്ലെന്നും ദീപിക പുസ്തക പ്രകാശനത്തിൽ വ്യക്തമാക്കി.

  English summary
  I know my worth- deepika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X