ഗ്ലാമറസ് വേഷങ്ങളോട് താത്പര്യമില്ല, തന്നെ വിലയിരുത്താന്‍ മികച്ച അവസരങ്ങള്‍ നല്‍കണമെന്ന് നടി സെറീന്‍ ഖാന്‍

ഒരു പതിറ്റാണ്ടായി ബോളിവുഡിലെ ഗ്ലാമറസ് താരമായി തിളങ്ങുന്ന നടിയാണ് സെറീന്‍ ഖാന്‍. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടകഥാപാത്രമായി മാറിയ സെറീന്‍ ഖാന്‍ 2010-ല്‍ സല്‍മാന്‍ ഖാന്‍ നായകനായ വീറിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് റെഡി, ഹൗസ് ഫുള്‍ 2, ഹേറ്റ് സ്‌റ്റോറി 3, വജാ തും ഹോ, അക്‌സര്‍ 2, 1921, ചാണക്യ, ധാക്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടിയുടെ ആദ്യ വെബ് സീരീസായ ഹം ഭീ അകേലേ തും ഭീ അകേലേ പുറത്തിറങ്ങിയത്.

തന്റെ സിനിമാസ്വപ്‌നങ്ങളെക്കുറിച്ച് അടുത്തിടെ സെറീന്‍ ഖാന്‍ മനസ്സു തുറന്നിരുന്നു. ഇതുവരെയുള്ള സിനിമകള്‍ വെച്ച് തന്നെ വിലയിരുത്തരുതെന്നും ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കഴിവ് പുറത്തെടുക്കാന്‍ സാധിക്കൂ എന്നും സെറീന്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെറീന്‍ ഖാന്‍.

വെബ് സീരീസുകള്‍

'വെബ് സീരീസുകളെ ഞാന്‍ ഏറെ താത്പര്യത്തോടെയാണ് കാണുന്നത്. അവ ചെയ്യുന്നതിനായി ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നു. ഞാന്‍ ചെയ്ത വര്‍ക്കുകളെ മാത്രം ആസ്പദമാക്കി ആളുകള്‍ എന്നെ വിലയിരുത്തേണ്ടതില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം. എങ്കില്‍ മാത്രമേ എനിക്ക് ഉള്ളിലുള്ള യഥാര്‍ത്ഥ കഴിവ് പുറത്തെടുക്കാനാവൂ. വെബ് സ്‌പെയ്‌സില്‍ ഞാന്‍ സന്തുഷ്ടയാണ്. സാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് അതില്‍ മുഴുകാന്‍ ഞാന്‍ നോക്കുകയാണ്. സുന്ദരിയായിരിക്കുന്ന എന്റെ രൂപം കൊണ്ടു മാത്രം അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം.'

വെബ് സീരിസുകളിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളോടുള്ള ആരാധനയും സെറീന്‍ തുറന്നുപറയുന്നു. തനിക്ക് ഗ്ലാമറസ് ആയുള്ള വേഷങ്ങളേക്കാള്‍ ഇഷ്ടം അത്തരം സാധാരണ വേഷങ്ങള്‍ ചെയ്യുന്നതിനോടാണെന്ന് സെറീന്‍ സൂചിപ്പിക്കുന്നു.

ശക്തമായ കഥാപാത്രങ്ങളോട് ആരാധന

സിനിമകളോ സീരിയലുകളോ ആകട്ടെ, ശക്തമായ നിരവധി സ്ത്രീ വേഷങ്ങള്‍ വെബ് സീരീസുകളില്‍ എഴുതപ്പെടുന്നുണ്ട്. എന്നാല്‍ അത്തരം മികച്ച അവസരങ്ങള്‍ തനിക്ക് ഇപ്പോഴും ലഭിക്കുന്നില്ലെന്ന് സെറീന്‍ ഖാന്‍ പറയുന്നു. ആളുകള്‍ എന്റെ ബാഹ്യസൗന്ദര്യത്തെയാണ് ഏറെ പുകഴ്ത്തുന്നത്.

'എന്നാല്‍ അത് വലിച്ചെറിയാനും എനിക്ക് മികവുറ്റ ഒരു കഥാപാത്രത്തെ ചെയ്യാന്‍ സാധിക്കുമെന്നും തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ, ചുറ്റുമുള്ള ആളുകള്‍ക്ക് ഇക്കാര്യത്തില്‍ എന്നില്‍ വിശ്വാസമില്ല. അവര്‍ എന്നെ ഒരു ദേവതയെപ്പോലെ കാണുകയും ഒന്നും ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പക്ഷെ എന്റെ ഉള്ളിലുള്ള ആഗ്രഹത്തെ അവന്‍ മനസ്സിലാക്കുമെന്ന് തന്നെയാണ് വിചാരിക്കുന്നത്.

എന്റെ സൗന്ദര്യം ആളുകള്‍ കണ്ടുകളിഞ്ഞു. ഇനിയും അത് തന്നെ പിന്തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്ന വ്യക്തി എന്റെ മുഖമോ ശരീരമോ സൗന്ദര്യമോ അല്ല, അതിനപ്പുറത്ത് എനിക്ക് ചെയ്യാന്‍ സാധിക്കും. എന്റെ അഭിനയമികവ് ആളുകള്‍ ഇനിയും കാണണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി നല്ല അവസരങ്ങളെ പ്രതീക്ഷിക്കുന്നു.' സെറീന്‍ ഖാന്‍ വ്യക്തമാക്കി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മികച്ച ഓഫര്‍

ഹം ഭീ അകേലേ തും ഭീ അകേലേ എന്ന പുതിയ ഒ.ടി.ടി. റിലീസാണ് സെറീന്‍ ഖാന്റെ പുതിയ ചിത്രം. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫറാണ് ഈ പുതിയ ചിത്രമെന്ന് സെറീന്‍ ഖാന്‍ സാക്ഷ്യപ്പെടുത്തുന്നു.

മുന്‍പ് മീടുവിലൂടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സെറീന്‍ ഖാന്‍ തുറന്നുപറഞ്ഞത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചുംബനരംഗം സംവിധായകന്‍ റിഹേഴ്‌സല്‍ ചെയ്തു കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു സെറീന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയിമിങ്ങിനും ഇരയായിട്ടുണ്ട് താരം.

More from Filmibeat

Read more about: zareen khan bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X