അവർ മറ്റൊരു രീതിയിൽ സമീപിച്ചു!! ശരീരം വിറ്റല്ല നടിയായത്, അവസരം നഷ്‍ടപ്പെട്ടതിനെ കുറിച്ച് നടി

കരിയറും ജീവിതവും രണ്ടും വ്യത്യസ്തമാണെന്നു സിനിമയല്ല യഥാർഥ ജീവിതമെന്ന് പല അഭിമുഖങ്ങളിലും നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്ലാമറ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടിയാണ് മല്ലിക ഷെറാവത്ത്. ഒരു കാലത്ത് ബോളിവുഡ് ചിത്രങ്ങളിൽ നിറ സാന്നിധ്യമായിരുന്നു മല്ലിക. ബോളിവുഡിലെ ഗ്ലാമർ നടി എന്നതിലുപരി ശക്തമായ നിലപാടിലൂടെയാണ് മല്ലിക പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി മല്ലിക ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിന്റെ കാരണം നടിയുടെ ശക്തമായ നിലപാടുകൾ തന്നെയാണ്. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാ ഷെറാവത് ഇക്കാര്യം പറയുന്നത്.

 അഭിപ്രായത്തിന്റെ പേരിൽ

അഭിപ്രായത്തിന്റെ പേരിൽ

തനിയ്ക്ക് സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും ഉള്ളതിന്റെ പേരിൽ പല പ്രൊജക്ടുകളും നഷ്ടമായെന്ന് മല്ലിക ഷെറാവത്ത്. നായകന്മാർ പലപ്പോഴും സിനിമകളിൽ തങ്ങളുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ തനിയ്ക്ക് 20, 30 ഓളം സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. എന്നാൽ അതെന്നെ സങ്കടപ്പെടുത്തിയിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.

കാസ്റ്റ് ചെയ്യരുതെന്ന്  പറഞ്ഞു

കാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു

എനിക്ക് നിരവധി സിനിമകള്‍ നഷ്‍ടപ്പെടാൻ കാരണം അഭിപ്രായം പറയുന്നതിനാലാണ്. ഞാൻ ഒരുപാട് സംസാരിക്കുകയും അഭിപ്രായം പറയുന്നയാളുമാണ് അതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് ചില നായകൻമാര്‍ പറയുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.

ശരീരം  പങ്കിടാൻ

ശരീരം പങ്കിടാൻ

നായകന്മാരും സംവിധായകന്മാരുമായി ശരീരം പങ്കിടാൻ തയ്യാറാവാത്തതിനെ തുടർന്ന് പല അവസരങ്ങളും നഷ്ടമായി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും , ക്യാമറയ്ക്ക് മുന്നിൽ ചുംബിക്കുകയും ഗ്ലാമർ വേഷം ചെയ്താൽ എല്ലാവരും അവരെ മോശം സ്ത്രീയായി മുദ്ര കുത്തുന്നവരാണ് കൂടുതൽ പേരും.താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ കാണ്ട് എളുപ്പം വഴങ്ങുന്ന ആളാണ് താനെന്ന് കരുതി സമീപിച്ച ആളുകൾ നിരവധി പേരാണെന്ന് മല്ലിക തുറന്നടിച്ചു

മുഖത്ത് നോക്കി അവർ  ചോദിച്ചു

മുഖത്ത് നോക്കി അവർ ചോദിച്ചു

നിങ്ങൾക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കൊപ്പം കിടക്ക പങ്കിട്ടൂട എന്ന് മുഖത്ത് നോക്കി ചോദിച്ചവരുമുണ്ട്. കൂടാതെ മോശമായ സ്ത്രീയാണെന്ന് കരുതി അമിത സ്വാതന്ത്ര്യമെടുത്ത് പല സംവിധായകന്മാരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോൾ പലരും രാജദ്രോഹി എന്ന നിലയിലാണ് പലരും മുദ്രകുത്തിയിരിക്കിന്നതെന്നും മില്ലിക തുറന്നു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X