twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭർത്താവും കുഞ്ഞുങ്ങളും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു; സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് മാധുരി ദീക്ഷിത്

    |

    ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് മാധുരി. പത്മശ്രീ ബഹുമതി അടക്കം സ്വന്തമാക്കിയിട്ടുള്ള നടി 1984 മുതല്‍ സിനിമയില്‍ സജീവമാണ്. തൊണ്ണൂറുകളില്‍ റൊമാന്റിക് ചിത്രങ്ങളിലൂടെ നായിക വേഷം അവതരിപ്പിച്ചാണ് മാധുരി തരംഗമാകുന്നത്. ഇക്കാലത്ത് പ്രമുഖ നടന്മാരടക്കം പലരുമായിട്ടും നടി പ്രണയത്തിലാവുകയും ചെയ്തിരുന്നു.

    എന്നാല്‍ 1999 ഒക്ടോബര്‍ 17ന് നടി ഡോക്ടറായ ശ്രീറാം നെനെ എന്ന ആളെ വിവാഹം കഴിച്ചു. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മാധുരിയുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇതോടെ അഭിനയത്തില്‍ നിന്ന് നടി മാറി നിന്നു. ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതയാത്രയെ കുറിച്ച് അടുത്തിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മാധുരി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അത് വൈറലായി മാറിയതോടെ നടിയുടെ വിവാഹകഥയും വൈറലായി.

    വിവാഹ ജീവിതത്തെ കുറിച്ച് മാധുരി ദീക്ഷിത് പറഞ്ഞ കാര്യം

    ഇപ്പോഴിതാ പുതിയ വെബ് സീരിസ് റിലീസിനെത്തിയ സന്തോഷത്തിലാണ് നടി. 'ദ ഫെയിം ഗെയിം' എന്ന പേരില്‍ നിര്‍മ്മിച്ച സീരിസ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഫെബ്രുവരി 25 മുതലാണ് സംപ്രേക്ഷണം ആരംഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഈ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹ ജീവിതത്തെ കുറിച്ചും കരിയറില്‍ ബ്രേക്ക് വന്നതിനെ പറ്റിയുമൊക്കെ മാധുരി സംസാരിച്ചത്.

    വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് പോലെ ഒരാളെ കിട്ടി

    'താന്‍ വിവാഹം കഴിക്കണമെന്ന് വിചാരിച്ചത് അതെനിക്ക് നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ്. കുട്ടികള്‍ വേണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഒരു കുടുംബം ഉണ്ടായി അതിന്റെ ഭാഗമാവണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. എന്നെ സംബന്ധിച്ചും അത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ഞാന്‍ കുഞ്ഞുങ്ങളെ സ്‌നേഹിച്ചു. എനിക്കും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചു. അതെന്റെ വലിയ സ്വപ്‌നമായിരുന്നു. വിവാഹം കഴിക്കാന്‍ പറ്റിയ ഒരാളെ തന്നെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു.

    വിവാഹം കഴിഞ്ഞ് 19 ദിവസമേ നിന്നുള്ളു എന്ന വാര്‍ത്ത ഇപ്പോഴും വരും; 10 വര്‍ഷം മുൻപുള്ള കഥയെന്ന് രചന നാരയണൻകുട്ടിവിവാഹം കഴിഞ്ഞ് 19 ദിവസമേ നിന്നുള്ളു എന്ന വാര്‍ത്ത ഇപ്പോഴും വരും; 10 വര്‍ഷം മുൻപുള്ള കഥയെന്ന് രചന നാരയണൻകുട്ടി

    സാധാരണക്കാരിയായ വീട്ടമ്മയാണെന്ന് മാധുരി

    ശേഷം എന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ജീവിച്ച് പോന്നത്. എല്ലാം ഒരു പ്രൊഫഷന്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ഞാനൊരു പ്രൊഫഷണല്‍ നടി ആവും. എന്തൊക്കെയാണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കും അറിയാം. സ്‌ക്രീപ്റ്റ് വായിച്ച ശേഷം ഞാനതില്‍ അഭിനയിക്കും. പിന്നെ വീട്ടില്‍ വന്നാല്‍ ഒരു സാധാരണക്കാരിയെ പോലെയാവും. കാരണം ഞാന്‍ വളര്‍ന്ന് വന്നത് അങ്ങനെയാണ്.

    മുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണിമുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണി

    അമ്മ പ്രശസ്തയാണെന്ന് മക്കൾ അറിയാമെന്ന് നടി

    സിനിമയില്‍ അഭിനയിക്കുമ്പോള്‍ പോലും എന്റെ മുറി വൃത്തിക്കെടായി കിടക്കുകയാണെങ്കില്‍ അമ്മ വഴക്ക് പറയുമായിരുന്നു. അങ്ങനെയാണ് എന്നെ അമ്മ വളര്‍ത്തിയത്. ഞാനൊരു പ്രശസ്തയാണെന്ന് മക്കള്‍ക്ക് നന്നായി അറിയാം. കാരണം ഒരാള്‍ക്ക് പതിനെട്ട് വയസും ഒരാള്‍ പതിനാറ് വയസുമായി. അവരുടെ സുഹൃത്തുക്കള്‍ എന്നെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് എല്ലാം അറിയാം. ഒരിക്കല്‍ 'അമ്മേ എന്റെയൊരു കൂട്ടുകാരി അമ്മയുടെ പാട്ട് കണ്ടിട്ട് നിങ്ങള്‍ വളരെ കൂള്‍ ആണെന്ന് പറഞ്ഞതായി' മകന്‍ വന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ ഞാന്‍ ശാന്തമാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. കാരണം വീട്ടിലുള്ളപ്പോള്‍ ഞാന്‍ അവരുടെ അമ്മ മാത്രമാണെന്നും മാധുരി പറയുന്നു.

    വിജയിയുടെ അമ്മയായി അഭിനയിക്കണം; മകന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് സീരിയല്‍ നടി രേഖ രതീഷ്വിജയിയുടെ അമ്മയായി അഭിനയിക്കണം; മകന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് സീരിയല്‍ നടി രേഖ രതീഷ്

    Read more about: madhuri dixit
    English summary
    I Love Kids, I wanted to have kids; Madhuri Dixit Revealed The Reason For Taking A Break From Acting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X