ഞാൻ നിന്നെ മിസ് ചെയ്യുന്നു!! കാമുകന്റെ വേർപാടിൽ ഹൃദയം തകർന്ന് താരപുത്രി, ഹൃദയസ്പർശിയായ കുറിപ്പ്
താര പുത്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. കമുകന്റെ മരണത്തെ കുറിച്ചുളള ഹൃദയ സ്പർശിയായ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാലയാണ് തന്റെ കാമുകന്റെ ആകാല മരണത്തെ കുറിച്ച് പങ്കുവെച്ചുിരിക്കുന്നത്. എന്നാൽ വ്യക്തിയുടെ പേരോ മരണകാരണമോ വെളിപ്പെടുത്തിയിട്ടില്ല.

എന്റെ ഹൃദയം തകർന്ന് ഇരിക്കുകയാണ്. എന്നെ സ്നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തിൽ ഏറെ സന്തോഷം പകർന്നു. നിന്നെ കണ്ടുമുട്ടാൻ സാധിച്ച ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണ്. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും നിന്റെ ബെല്ല മിയ.'- തൃഷാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരപുത്രി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കാമുകനുമായിട്ടുള്ള ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെയ്ക്കുമായിരുന്നു. ഈ അടുത്ത കാലത്താണ് അക്കൗണ്ട് പ്രൈവറ്റ് ആക്കിയത്.
സഞ്ജയ് ദത്തിനും ബോളിവുഡ് താരം റിച്ച ശർമയുടേയും മകളാണ് തൃഷാല. 1987 ൽ വിവാഹിതരായ ഇവർ 1996 ൽ വേർപിരിയുകയും ചെയ്തു.സഞ്ജയ് ദത്തും തൃഷാലയുമായ അത്ര നല്ല ബന്ധമായിരുന്നില്ല. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ ചിത്രമായ സഞ്ജുവിൽ റിച്ച ശര്‍മയെക്കുച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.


Click it and Unblock the Notifications