For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയോട് പ്രണയം തോന്നിയതിന് കാരണമുണ്ട്! ബാംഗ്ലൂര്‍ ഡെയിസ് സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് ഫഹദ്

  |

  മലയാളത്തിലെ ഏറ്റവും ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്. സെറ്റില്‍ നിന്ന് തന്നെ നസ്രിയ ഫഹദിനോട് വിവാഹഭ്യര്‍ഥന നടത്തിയ കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരും അറിയാത്ത പ്രണയകഥ ഇതിന് പിന്നിലുണ്ടായിരുന്നു.

  സെറ്റില്‍ നിന്നും നസ്രിയയോട് പ്രണയം തോന്നിയെങ്കിലും അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കിലായിരുന്നുവെന്ന് പറയുകയാണ് ഫഹദ് ഫാസിലിപ്പോള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ചും തന്റെ സിനിമാ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലുമുള്ള കാര്യം താരം തുറന്ന് പറഞ്ഞത്.

  അഞ്ജലി മേനോനൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് ചെയ്യാനുള്ളത് അവിടെ ഉണ്ടായിരിക്കും. അതില്‍ ശ്രദ്ധിച്ചാല്‍ മതി. ബാംഗ്ലൂര്‍ ഡെയിസിന്റെ കഥ എന്നോട് പറയുമ്പോള്‍ അതില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍, നസ്രിയ എന്നിവരെയാണ് തിരഞ്ഞെടുത്തത്. പിന്നീട് ഞാന്‍ വിവാഹം കഴിച്ചപ്പോള്‍ അത് എനിക്ക് തന്ന ബുദ്ധിമുട്ടായി. അവര്‍ക്കൊപ്പം അത്താഴം കഴിക്കാനോ പുറത്ത് പോകാനോ അവള്‍ സമ്മതിക്കാതെയായി. ചില സിനിമാ പ്രവര്‍ത്തകര്‍ നമ്മള്‍ അറിയാതെ തന്നെ നമ്മളെ അലങ്കരിക്കും. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.

  ബാംഗ്ലൂര്‍ ഡെയ്‌സിന് അങ്ങനെ ഒരു കാര്യം കൂടി ഉണ്ട്. ഫഹദ് ഫാസിലിനെ കണ്ടിട്ടും ഒരു ആവേശവും തോന്നാത്ത ഒരു പെണ്‍കുട്ടിയായിരുന്നു നസ്രിയ. എനിക്കും പുതിയൊരു അനുഭവമായിരുന്നു അത്. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റില്‍ വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. അതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്തെങ്കിലും അവളോട ചോദിക്കാനുള്ള ധൈര്യമില്ലെന്ന് അവള്‍ക്ക് തന്നെ അറിയാമായിരുന്നു. അങ്ങനെ അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്.

  സിനിമയില്‍ വന്നതിന് ശേഷം ഞാന്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും ഒരു സിനിമ നടിയെ വിവാഹം കഴിച്ചതാണെന്നും ഫഹദ് പറയുന്നു. ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളിലും നസ്രിയയുടെ ഇടപെടലുണ്ടാവും. അവള്‍ അവിടെ ഉണ്ട്. ദിലീഷിനോടും ശ്യാമിനോടും ഏറ്റവുമധികം സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം അവളാണ്. നസ്രിയ കൂടി ചേര്‍ന്നായിരുന്നു ഫഹദ് പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചത്.

  ട്രാന്‍സ് എന്ന സിനിമയുടെ എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു. ഒരു പാസ്റ്റര്‍ കൂളിംഗ് ഗാസ് ഒക്കെ ധരിച്ച് പെര്‍ഫോം ചെയ്യുന്നത് ഞാന്‍ മനസില്‍ ചിന്തിച്ചിരുന്നു. അവന്റെ കണ്ണുകള്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. ആദ്യ ദിവസം കോസ്റ്റിയൂം ഒക്കെ ധരിച്ച് ഞാന്‍ സെറ്റിലൂടെ നടന്നു. അത് ഒഴിവാക്കാന്‍ അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഏത് വേഷം വേണമെങ്കിലും ഇടാമെന്ന് അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖത്തിന്റെ കാര്യം തനിക്ക് വിട്ട് തരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ രണ്ട് ദിവസത്തെ ഷൂട്ടിന് ശേഷം രണ്ടാമതും അത് ഷൂട്ട് ചെയ്യാന്‍ താന്‍ സംവിധായകനോട് പറഞ്ഞിരുന്നു.

  എന്റെ ആദ്യ രണ്ട് ദിവസം ഒരു പരിശീലനമായിരുന്നു. എനിക്ക് അത് ശരിയായി തോന്നിയില്ല. അത് കൊണ്ട് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇതുപോലെ ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. ക്രമേണ എന്റെ എല്ലാ സിനിമകളും അതുപോല തന്നെ ചിത്രീകരിച്ച് തുടങ്ങി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ആദ്യം ഷൂട്ട് ചെയ്തതും കണ്ണാടിയ്ക്ക് മുന്നിലുള്ള എന്റെ ഇന്‍ട്രോഷനായിരുന്നു. എന്നും ഫഹദ് പറയുന്നു.

  English summary
  I loved The Fact That Nazriya Proposed Him On The Sets Of Bangalore Days Says Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X