»   » സിനിമാക്കാരനെ കെട്ടില്ലെന്ന് അസിന്‍

സിനിമാക്കാരനെ കെട്ടില്ലെന്ന് അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
തെന്നിന്ത്യയിലും ബി ടൗണിലും ഒരുപോലെ തിളങ്ങാനായ മലയാളി സുന്ദരി അസിനെ ചുറ്റിപ്പറ്റി ബി ടൗണില്‍ പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ആദ്യം നെയ്ല്‍ നിതിന്‍ മുകേഷുമായി ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്തകള്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ സല്‍മാന്‍ ആ സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. ഗോസിപ്പുകാരെ അങ്ങനെ വെറുതേ വിട്ടാല്‍ പറ്റില്ലെന്ന തീരുമാനത്തിലാണ് അസിനും.

താന്‍ ഒരു സിനിമാക്കാരനെ കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നടി പറയുന്നത്. സിനിമാരംഗത്തെ ആരുമായും താന്‍ പ്രണയത്തിലല്ല. ഇപ്പോള്‍ സിനിമയില്‍ നില്‍ക്കുന്നുവെന്ന കരുതി ജീവിതകാലം മുഴുവന്‍ ഇവിടെ തുടരണമെന്നില്ല. ഇവിടം വിട്ടാല്‍ പിന്നെ സിനിമയും ജീവിതവുമായി കൂട്ടിക്കുഴയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.

തെന്നിന്ത്യയില്‍ നിന്ന് എത്തി ബി ടൗണില്‍ ഇത്രയും കാലം പിടിച്ചു നില്‍ക്കാനായതില്‍ താന്‍ സന്തുഷ്ടയാണ്. ചുരുക്കം ചില നടിമാര്‍ക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂ. തെന്നിന്ത്യയിലേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണി ഹിന്ദി സിനിമാലോകം. ഇവിടെ നമ്മള്‍ ബോള്‍ഡായാല്‍ മാത്രമേ രക്ഷയുള്ളൂവെന്നും നടി പറയുന്നു.ഇതുവരെ അഭിനയിച്ചത് തന്നേക്കാള്‍ പ്രായം കൂടിയ നടന്‍മാര്‍ക്കൊപ്പമാണ്. എന്നാല്‍ ബി ടൗണിലെ യുവനടന്‍മാര്‍ക്കൊപ്പം അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് അസിന്‍ പറയുന്നു.

English summary
I would not date anyone from the industry because I don't want to see myself spending entire life here says Asin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam