നടി കങ്കണ റാണട്ട് പ്രണയത്തില്‍, കാമുകന്‍ ഹൃത്വിക് റോഷന്‍?
നടി കങ്കണ റാണട്ട് തന്റെ പങ്കാളിയെ കണ്ടെത്തി. ദില്ലിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അഭിമുഖത്തിനെത്തിയ ചില മാധ്യമങ്ങളോട് താന്‍ തന്റെ പങ്കാളിയെ കണ്ടെത്തിയതെന്ന് കങ്കണ പറഞ്ഞത്. പോരേ പൂരം. കങ്കണയുടെ കാമുകനെ തിരഞ്ഞ് പാപ്പാരാസികള്‍ നെട്ടോട്ടമായി. എന്തായാലും പാപ്പരാസികളുടെ ക്യാമറ കണ്ണുകള്‍ കാമുകനാക്കുന്നത് ഹൃത്വിക് റോഷനെയാണ്.
ഹൃത്വിക്-സൂസൈന്‍ ബന്ധം തകര്‍ന്നതോടെ ഹൃത്വിക്കുമായി പലതവണ കങ്കണയുടേ പേര് ചേര്‍ത്ത് ഗോസിപ്പ് ഇറങ്ങിയിരുന്നു. പൊതുവെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന നടിയാണ് കങ്കണ. താന്‍ പ്രണയത്തിലാണെന്നും ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും അവര്‍ പറഞ്ഞതോടെ കങ്കണയുടെ മനസിലുള്ളത് ഹൃത്വിക് ആണെന്ന് വീണ്ടും കിംവദന്തി പരക്കാന്‍ തുടങ്ങി.

ഭാര്യയുമായുള്ള ബന്ധമൊക്കെ അവസാനിപ്പിച്ച ഹൃത്വിക് ആകട്ടേ ക്രിഷ് ത്രീയിലെ തന്റെ പ്രതിനായിക കങ്കണയെ വല്ലാതെ പുകഴ്ത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പുകഴ്ത്തലെന്നത് മറ്റൊരു കാര്യം. അപ്പോള്‍ പാപ്പരാസികള്‍ വല്ലതും ഊഹിച്ചാല്‍ കുറ്റം പറയാനാകുമോ.
കങ്കണ പ്രണയത്തെപ്പറ്റി പറഞ്ഞ സമയം, തനിയ്ക്കും ഒരു കൂട്ടുകാരിയുണ്ടെന്ന് ചില മാധ്യമങ്ങളോട് ഹൃത്വികും പറഞ്ഞുവത്രേ. എന്തായാലും ബോളിവുഡില്‍ പുതിയൊരു ഗോസിപ്പുകൂടി പരക്കുകയാണ്. ഗോസിപ്പുകളില്‍ മനം മടുക്കുമ്പോള്‍ ബോള്‍ഡായ കങ്കണ തന്റെ കാമുകനെ വെളിപ്പെടുത്തുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











