ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്!പാക് യുവതിയ്ക്ക് മറുപടിയുമായി പ്രിയങ്ക, കയ്യടിച്ച് സദസ്സ്
ശക്തമായ നിലപാട് കൊണ്ടു അഭിപ്രായം കൊണ്ടും ആഗോളതലത്തിൽ നടി പ്രിയങ്ക ചോപ്ര ശ്രദ്ധിക്കപ്പടാറുണ്ട്. പലപ്പോഴും താരത്തിന്റെ നിലപാടുകൾ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് പാക് യുവതിയുടെ വിമർശനത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ്. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ വച്ച് നടന്ന ബ്യൂട്ടികോൺഫെസ്റ്റവലിലാണ് താരത്തിനെ രൂക്ഷമായി വിമർശിച്ച് പാക് യുവതി എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ ബാലകോട്ട വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക ചെയ്ത ട്വീറ്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ഇവരുടെ ചോദ്യം. നിങ്ങൾ യുഎന്നിന്റെ ഗുഡ് വില്ല് അംബാസഡറാണ്. എന്നാൽ പാകിസ്ഥാനെതിരെയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്. നിരവധി പാകിസ്താനി ജനങ്ങൾ നിങ്ങളെ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട്-യുവതി പറഞ്ഞു.
എന്നാൽ യുവതിയുടെ മറുപടിയ്ക്ക് താരം കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. പാകിസ്താനിൽ തനിയ്ക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അതേ സമയം ഞാൻ ഒരു ഇന്ത്യക്കാരിയാണ്. കൂടാതെ യുദ്ധത്തെ ഒരിക്കലും പ്രേത്സാഹിപ്പിക്കില്ല. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. നമ്മൾ ഇവിടെ ഒരുമിച്ച് കൂടിയത് സ്നേഹിക്കാനാണെന്നും താരം കൂട്ടിച്ചേർത്തു. പ്രിയങ്കയുടെ മറുപടി നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.


Click it and Unblock the Notifications