katrina kaif: അന്ന് ഒരുപാട് അവഗണന സഹിച്ചു, എല്ലാം തുറന്നു പറയും, ആത്മകഥയെ കുറിച്ച് കത്രീന
പരാജയമാണ് വിജയത്തിലേയ്ക്കുള്ള ചുവട് വയ്പ്പ്.
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. ബോളിവുഡിൽ മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഇവർ അഭിനയിച്ചിട്ടുണ്ട്. ആരാധകരുടെ കാര്യത്തിലും താരം ഒട്ടും പിന്നിലുമല്ല. . എന്നാൽ കത്രീനയ്ക്ക് അധികം ആരും അറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. എല്ലായിടത്തു നിന്നും പഴിയും കുറ്റപ്പെടുത്തലും മാത്രം. ഒരുകാലത്ത് തിരിച്ചടികൾ മാത്രമായിരുന്നു താരത്തിന്റെ കയ്യിലുള്ള ആകെ സമ്പാദ്യം. അതിൽ നിന്ന് ഇന്നു കാണുന്ന നിലയിലേയ്ക്ക് താരം ഉയർന്നു വന്നതിനു പിന്നിൽ ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്. വാർത്ത ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ചു പറഞ്ഞത്.

ജീവിതത്തിൽ തിരിച്ചടികൾ നമ്മളെ തേടി എത്തും. അതിനെ സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. ജീവിതത്തിൽ ഉണ്ടാകുന്ന പരാജയങ്ങളേയും തിരിച്ചടികളേയും നേരിടുക തന്നെ ചെയ്യണമെന്നും താരം പറഞ്ഞു. ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളാണ് നമ്മുടെ ജീവിതത്തിലെ വലിയ അധ്യാപകർ. പരാജയമാണ് വിജയത്തിലേയ്ക്കുള്ള ചുവട് വയ്പ്പ്. ഇത്തരം തോൽവികളും തിരിച്ചടികളുമാണ് അടുത്ത ചുവട് വയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും കത്രീന പറഞ്ഞു.
സിനിമ മേഖലയിൽ നിന്ന് ഇത്രമാത്രം തിരിച്ചടികൾ തന്നെ വേട്ടയാടിയിട്ടും എങ്ങനെ ഇതിനെ മറികടന്നു എന്ന ചോദ്യത്തിനുള്ള താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. സിനിമയെ കുറിച്ചും തന്റെ ജോലിയെ കുറിച്ചും ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കൂടാതെ തന്റെ ജീവിതത്തിൽ സംഭവിച്ച വെല്ലുവിളികളെ കുറിച്ചു ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വെളിപ്പെടുത്തുന്നുണ്ടെന്നും താരം പറഞ്ഞു.. കൂടാതെ ജീവിതത്തിൽ ഒരിക്കൽ പോലും പ്ലാൻ ചെയ്ത് ജീവിച്ചിട്ടില്ല. പ്ലാൻ ബി ഉണ്ടാവുക എന്നാൽ പരാജയം സ്വീകരിക്കുക എന്നതിന് തുല്യമാണെന്നും കത്രീന പറഞ്ഞു


Click it and Unblock the Notifications











