»   » മത്സരം മുറുകുമ്പോഴും ഷാരൂഖ് തനിയ്‌ക്കൊരു നഷ്ടം തന്നെ; ദീപിക

മത്സരം മുറുകുമ്പോഴും ഷാരൂഖ് തനിയ്‌ക്കൊരു നഷ്ടം തന്നെ; ദീപിക

Posted By:
Subscribe to Filmibeat Malayalam


ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ വെള്ളിത്തിരിയിലേക്കുള്ള അരങ്ങേറ്റം. പിന്നീടും ഇരുവരും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകളായ ചെന്നൈ എക്‌സപ്രസ്സ്, ഹാപ്പി ന്യൂയര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എങ്കിലും ഷാരൂഖിന്റെ കൂടെ പിന്നീടും അഭിനയിക്കാന്‍ കഴിയാത്തതിന്റെ ഒരു വിഷമത്തിലാണ് ദീപിക.

ഷാരൂഖിന്റെ ചിത്രങ്ങളില്‍ വീണ്ടും അഭിനയിക്കാതെ പോയത് മാത്രമല്ല, മുമ്പ് സെറ്റില്‍ ഷാരൂഖിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തതും നഷ്ടമായി തോന്നുന്നുണ്ട്. എന്നാല്‍ വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കാത്തതിന്റെ വിഷമം തനിയ്ക്ക് മാത്രമല്ല, അത് ഷാരൂഖിനുമുണ്ട്. ദീപിക പറയുന്നു.

shahrukh-khan-deepika-padukone

ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച ഇരുവരുടെയും രണ്ട് ചിത്രങ്ങളാണ് ഡിസംബര്‍ 18ന് തിയേറ്ററില്‍ എത്താന്‍ പോകുന്നത്. സഞ്ജയ് ലീല മാസ്താനി സംവിധാനം ചെയ്യുന്ന ബാജിറാവു മസ്താനിയാണ് ദീപികയുടെ പുതിയ ചിത്രം. റണ്‍വീര്‍ സിങാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലയാണ് ഷാരൂഖിന്റെ ചിത്രം.

മുമ്പ് ദീപികയുടെ ബജിറാവു മസ്താനിയുടെ റിലീസ് ഷാരൂഖിന്റെ ദില്‍വാല എന്ന ചിത്രത്തിന് വേണ്ടി മാറ്റി വയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനത്തിനൊക്കെ മാറ്റം വരുത്തി ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നു. ഒരേ സ്‌ക്രീനില്‍ വമ്പന്‍ ഹിറ്റുകളുടെ ഭാഗമായ ഇരുവരും വ്യത്യസ്ത സ്‌ക്രീനില്‍ എത്തുമ്പോള്‍ എങ്ങനെയെന്ന് കാത്തിരിക്കാം.

English summary
If there is one superstar, Deepika Padukone has to thank for her super stardom, it has to be none other than Shah Rukh Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam