»   » അസിന് നടന്‍മാരുടെ ചുംബനമഴ

അസിന് നടന്‍മാരുടെ ചുംബനമഴ

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്നെത്തി ബി ടൗണ്‍ പ്രേക്ഷകരുടേയും ഇഷ്ടതാരമായി മാറിയ അസിന്‍ തോട്ടുങ്കലിന് ഏറെ ആരാധകരുണ്ട്. സിനിമയ്ക്ക് പുറത്ത് മാത്രമല്ല അകത്തും നടിയെ ആരാധിക്കുന്നവരുണ്ടെന്നാണ് ബി ടൗണിലെ സംസാരം. നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കമാല്‍ ആര്‍ ഖാന്‍ അസിന്റെ കടുത്ത ആരാധകനാണത്രേ.

അസിന്റെ ചില സുഹൃത്തുക്കളാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ കമാല്‍ അസിന് ദിവസേന ചുടു ചുംബനങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ ഇക്കാര്യം നടിയെ അറിയിച്ചു. എന്നാല്‍ ഇത് ഒരു വലിയ സംഭവമേയല്ല എന്ന രീതിയിലായിരുന്നു അസിന്റെ പ്രതികരണം. എന്തായാലും ഇതോടെ സുഹൃത്തുക്കള്‍ പിന്‍മാറി. സാക്ഷാല്‍ സല്‍മാന്‍ ഖാനും ഇത്തരത്തില്‍ നടിയ്ക്ക് ചുംബനങ്ങള്‍ അയക്കാറുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇതെ പറ്റിയും നടി ഒന്നും മിണ്ടി കേട്ടില്ല.

ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് അസിന്റെ നയം. ബി ടൗണില്‍ ചുവടുറപ്പിക്കാനുള്ള ശ്രമം തുടരുന്ന നടി ഇപ്പോള്‍ താന്‍ നല്ല തിരക്കഥകള്‍ക്കായി കാത്തിരിക്കുകയാണെന്ന് മാത്രം പറയുന്നു. ഇവിടെ വരെ എത്തിയതില്‍ താന്‍ അതീവ സന്തോഷവതിയാണ്. കോടീശ്വരനായ ബോയ്ഫ്രണ്ടിന്റേയോ ഗോഡ്ഫാദറിന്റേയോ സഹായമില്ലാതെ ഇത്രയുമെങ്കിലും ആവാന്‍ കഴിഞ്ഞു. ഇത് സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഗോസിപ്പുകളെ അതിന്റെ വഴിയ്ക്ക് വിട്ടുകളയാനാണ് ഈ മലയാളി സുന്ദരിയുടെ തീരുമാനം.

English summary
South import Asin, who has carved a place for herself in Bollywood, still craves for better roles that are written well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam