»   » താന്‍ സൂപ്പര്‍സ്റ്റാറാവാനല്ല അഭിനയിക്കുന്നതെന്ന് ധോണിയുടെ നായിക

താന്‍ സൂപ്പര്‍സ്റ്റാറാവാനല്ല അഭിനയിക്കുന്നതെന്ന് ധോണിയുടെ നായിക

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ നമ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റാറാവാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടല്ല താന്‍ അഭിനയിക്കുന്നതെന്ന് ബോളിവുഡ് നടി ദിഷപട്ടാണി. കരിയറിലെ പരാജയങ്ങളെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് ദിഷ ഇങ്ങനെ പറഞ്ഞത്. ബോളിവുഡ് നടിയായി തീര്‍ന്നതാണ്  തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവെന്നാണ് ദിഷ പറയുന്നത്.

''സൂപ്പര്‍ സ്റ്റാറാവാന്‍ വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തുന്നവര്‍ മാത്രമേ നല്ല അഭിനേത്രികളാവൂ എന്നുമില്ല. എനിക്ക് അഭിനയം ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ലഭിക്കുന്ന റോളുകള്‍ മികച്ചതാക്കാന്‍ ശ്രമിക്കും .അവാര്‍ഡുകളെ കുറിച്ചോ മറ്റ് അംഗീകാരങ്ങളെ കുറിച്ചോ അപ്പോള്‍ ഓര്‍ക്കാറില്ല'' ദിഷ പറയുന്നു.

disha-30-14830

നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും ദിഷ പറഞ്ഞു. എംഎസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയാണ് ദിഷയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ജനുവരി 28 നു റിലീസ് ചെയ്യുന്ന സ്റ്റാന്‍ലി ടോണ്‍ സംവിധാനം ചെയ്ത കുങ്ഫു യോഗയാണ് നടിയുടേതായി അടുത്തു പുറത്തിറങ്ങാനുളള ചിത്രം.

ഈ ചിത്രത്തില്‍ പ്രധാനറോളില്‍ ഹോളിവുഡ് താരം ജാക്കിചാനുമെത്തുന്നുണ്ട്. ചിത്രം ജനുവരി 28 നു തിയേറ്ററുകളിലെത്തും.

English summary
Actress Disha Patani says that she never believes to be like the best as this is not something she is looking for.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam