റിയയോട് അങ്ങനെ പറഞ്ഞിട്ടില്ല, സുശാന്തുമായി സംസാരിച്ചത് രണ്ട് തവണ, വെളിപ്പെടുത്തി മഹേഷ് ഭട്ട്
പ്രേക്ഷകരെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. താരത്തിന്റെ വേർപാട് ഇനിയും പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ നേരത്തയായിപ്പോയി എന്നാണ് എല്ലാവരും പറയുന്നത്. സുശാന്തിന്റെ അപ്രതീക്ഷക്ഷിത വിയോഗവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. കാമുകി റിയാ ചക്രവർത്തിക്കും സംവിധായകൻ മഹേഷ് ഭട്ടിനുമെതിരെ രൂക്ഷ വിമർശനമായിരുന്നു ആരാധകർ ഉന്നയിച്ചത്. സുശാന്ത് കേസുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിന്റെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 11.30-ന് ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്.

സുശാന്ത് സിങ് രജ്പുത്തുമായി തനിയ്ക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലായെന്ന് മഹേഷ് ഭട്ട് . രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹവുമായി നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളത്.താനും സുശാന്തും തമ്മിൽ ഒരിക്കലും പ്രൊഫഷണൽ കാര്യങ്ങളോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ച ചെയ്തിട്ടില്ല. നേരിൽ കണ്ടപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ചും താൻ എഴുതി പുസ്തകങ്ങളെ കുറിച്ചുമാണ് സംസാരിച്ചത്- മഹോഷ് ഭട്ട് മൊഴിയിൽ പറയുന്നു. 2018 ൽ സുശാന്ത് തന്നെ കാണാൻ വന്നപ്പോഴും, 2020 ൽ സുശാന്ത് അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തെ വീട്ടിൽ എത്തിയാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്നും സംവിധായാകൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Recommended Video
കൂടാതെ റിയ സുശാന്ത് ബന്ധത്തിൽ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നു മഹേഷ് ഭട്ട് പറയുന്നുണ്ട് . സുശാന്തിനെ ഉപേക്ഷിക്കാൻ താൻ റിയയോട് പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. കൂടാതെ സഡക്ക് 2 ൽ ചില കാരണങ്ങൾ കൊണ്ടാണ് സുശാന്തിനെ കാസ്റ്റ് ചെയ്യാതിരുന്നതെന്നും മഹേഷ് ഭട്ട് പറഞ്ഞു അതേസമയം ഇതുമായി പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും ഭട്ട് കൂട്ടിച്ചേർത്തു. നേരത്തെ തന്നെ സഡക്ക് 2 വുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. മഹേഷ് ഭട്ട് ചിത്രത്തിൽ അഭിനയിക്കാൻ സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നും സഡക്ക് 2 ലേയ്ക്ക് നടൻ ചാൻസ് ചോദിക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ സഞ്ജയ് ദത്തിനെ നായകനാക്കി ചിത്രം നിർമിക്കാനായിരുന്നു.
അതേസമയം സുശാന്ത് സിങ്ങിന്റെ വിയോഗവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ കരൺ ജോഹറിനെ പോലീസ് ചെയ്യും ഇതിനോടകം തന്നെ 39 ഓളം പേരെയാണ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സിനിമാ നിരൂപകൻ രാജീവ് മസൻദ്, സംവിധായകരായ സഞ്ജീവ് ലീലാ ബൻസാലി, ആദിത്യ ചോപ്ര തുടങ്ങിയ പ്രമുഖരെയാണ് പോലീസ് ചോദ്യം ചെയ്തത്. കൂടുതൽ പേരെ ദിവസങ്ങളിയിൽ ചോദ്യം ചെയ്യും എന്നാണ് മഹാരാഷ്ട്രാ പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications