യുവി പ്രീതി സിന്റയ്ക്ക് ആരായിരുന്നു
ക്രിക്കറ്റും സിനിമയും തമ്മില്‍ എന്താണ് ബന്ധം? അതും ഐപിഎല്ലും സിനിമയും തമ്മില്‍? ഐപിഎല്ലിന്റ തുടക്കം മുതലെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് പ്രീതി സിന്റ് - യുവരാജ് സിങ് പ്രണയം.
പ്രീതി സിന്റ ഉടമയായ ക്രിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ അംഗമായിരുന്ന സമയത്ത് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത് സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഇതിനിടെ കാമുകന്‍ നെസ് വാഡിയയുമായി പ്രീതി സിന്റ തെറ്റിപിരിഞ്ഞതും ആ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.

കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തില്‍ ഇരുവരെയും ബന്ധപ്പെടുത്തി വാര്‍ത്ത വന്നതോടെ പ്രതികരണവുമായി പ്രീതി സിന്റ തന്നെ രംഗത്തെത്തിയത്. യുവരാജ് സിങ്ങുമായി ഒരിക്കലും സൗഹൃദത്തിനപ്പുറമുള്ള അടുപ്പമുണ്ടായിട്ടില്ലെന്നും അങ്ങനെ ഒരു ബന്ധം ഉദ്ദേശിച്ചിട്ടില്ലെന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.
ഇതുപോലെയുള്ള വാര്‍ത്ത താന്‍ പല തവണ നിഷേധിച്ചിട്ടുള്ളതാണെന്നും യുവരാജ് സിങ്ങുമായി അടുപ്പമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ഇനിയെങ്കിലും ഒഴിവാക്കണമെന്നും പ്രീതി സിന്റ ആവശ്യപ്പെട്ടു.


Click it and Unblock the Notifications











