'വിവാഹം കഴിഞ്ഞാലും നല്ല വേഷങ്ങള്‍ കിട്ടും'

By Aswathi

നടിമാര്‍ക്ക് പൊതുവെ ഒരു ധരാണയുണ്ട്, വിവാഹ ശേഷം നല്ല വേഷങ്ങളൊന്നും അഭിനയിക്കാന്‍ കഴിയില്ലെന്ന്. തിരിച്ചുവരുന്ന നടിമാര്‍ക്ക് പലപ്പോഴും സഹനടിയുടെ റോളുകളായിരിക്കുമത്രെ. അതുകൊണ്ടമാത്രം തിരിച്ചുവരാത്ത നടിമാരും ഏറെയാണ്. എന്നാല്‍ ബോളിവുഡ് താരം മാധുരി ദീക്ഷിത് ഈ അഭിപ്രായത്തോട് ഒട്ടും യോജിക്കാത്ത ആളാണ്.

വിവാഹ ശേഷവും നല്ല റോളുകള്‍ ലഭിക്കുമെന്ന് മാധുരി ഉറച്ചു പറയുന്നു. നടിമാര്‍ക്ക് എല്ലാ തരം വേഷങ്ങളും വഴങ്ങും. കുടുംബ ജീവിതത്തിനൊപ്പം സിനിമാഭിനയും വഴങ്ങും. വിവാഹ ശേഷം അഭിനയിക്കാന്‍ കഴിയില്ലെന്നത് വെറും മിഥാബോധമാണെന്നാണ് മാധുരി പറയുന്നത്. അല്ലെങ്കില്‍ പിന്നെ ഷര്‍മിളാ ടാഗോറും മീനാകുമാരിയും രാഖിയുമൊക്കെ എന്നേ മടങ്ങണം. അവരിപ്പോഴും സിനിമയില്‍ സജീവമല്ലേ.

 Madhuri Dixit

ചില നടിമാരുടെ മുന്‍വിധി മൂലമാണ് നല്ല വേഷങ്ങള്‍ ലഭിക്കാതെ പോകുന്നതെന്ന് മാധുരി ദീക്ഷിത് പറഞ്ഞു. മാധുരി പറയുന്നത് ആരും അങ്ങനെ അങ്ങ് തള്ളിക്കളയണ്ട. അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും വന്ന വാക്കുകളാണവ. 1999ല്‍ ഡോക്ടര്‍ ശ്രീറാമുമായുള്ള വിവാഹത്തിന് ശേഷം മധുരി അമേരിക്കയിലേക്ക് പറന്നു. രണ്ട് മക്കളൊക്കെയായി കുറച്ച് വിശ്രമത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിട്ടാണ് മാധുരി പറയുന്നത്.

യേജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്തിലൂടെയായിരുന്നു മാധുരിയുടെ തിരിച്ചുവരവ്. ഇപ്പോള്‍ ദേശ് ഇഷ്‌ക് എന്ന ചിത്രത്തില്‍ നസ്‌റുദ്ദീന്‍ ഷായ്‌ക്കൊപ്പം പ്രധാനവേഷത്തിലഭിനയിക്കുകയാണ് മാധുരി ദീക്ഷിത്. ചിത്രം ജനുവരി പത്തിന് റിലീസാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X