അന്ന് കരിയർ അവസാനിച്ചുവെന്ന് വിചാരിച്ചു! എന്നാൽ സംഭവിച്ചത്, വെളിപ്പെടുത്തി സൂപ്പർ താരം
തുടർച്ചയായുണ്ടായ സിനിമ പരാജയങ്ങൾ ജിവിതത്തെ വലിയ രീതിയിൽ സ്വാദീനിച്ചിരുന്നു. ഇതിൽ നിന്ന് തന്നെ കരകയറാൻ സഹായിച്ചത് ആയോധനകലയാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ദില്ലിയിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ 14 സിനിമകളുടെ പരാജയത്തിൽ നിന്നാണ് ഇന്നു കാണുന്ന വിജയങ്ങളത്രയും നേടിയെടുത്തതെന്ന് താരം കൂട്ടിച്ചേർത്തു.

സിനിമയിൽ നിന്ന് ബ്രേക്ക് ആവശ്യമാണെന്ന് തോന്നുന്ന സമയത്തൊക്കെ ഹൗസ്ഫുൾ പോലുളള തമാശ പടങ്ങൾ ചെയ്യും. യഥാർഥത്തിൽ ആളുകളെ ചിരിപ്പിക്കുകയാണ് ഏറ്റവും കഷ്ടമേറിയ ജോലിയെന്നും താരം പറയുന്നു. ജീവിതത്തിലെ പ്രധാന ആഗ്രഹങ്ങളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ശ്രീദേവിയുടേയും ജാക്കി ചാന്റേയും ചിത്രങ്ങൾ മുറിയിൽ ഒട്ടിച്ചുവെച്ച കാലമുണ്ടായിരുന്നു തനിയ്ക്ക്. പിൻകാലത്ത് അവരോടൊപ്പം അഭിനയിക്കാൻ കഴയുമെന്ന് വിചാരിച്ചില്ല. കാലം തനിയ്ക്ക് വേണ്ടി കാത്തുവെച്ച ഭാഗ്യത്തെ സന്തോഷത്തോടെയാണ് കാണുന്നത്. അഭിനയത്തിനുപരി ബാങ്കോക്കിൽ ധാബ പോലുള്ള ഭക്ഷണശാലയിൽ ഭക്ഷണമുണ്ടാക്കിയും വിളമ്പി നൽകിയും കഴിഞ്ഞിട്ടുണ്ട്- അക്ഷയ് കുമാർ പറഞ്ഞു.


Click it and Unblock the Notifications