ആ പെൺകുട്ടിയെ കെട്ടാൻ പറഞ്ഞു, അവന്റെ ഇഷ്ടം വേറെ, മകന്റെ വിവാഹത്തെ കുറിച്ച് പ്രിയ ഗായകൻ
ഗായിക നേഹ കക്കറും അവതാരകനായ ആദിത്യ നാരായണും വിവാഹിതരാകുന്നു എന്നുള്ള വാർത്ത ബോളിവുഡ് കോളങ്ങളിൽ വൻ ചർച്ച വിഷയമായിരുന്നു. നേഹയുടെ പ്രണയ തകർച്ചയ്ക്ക് ശേഷമായിരുന്നു അവതാരകൻ ആദിത്യയുമായുള്ള വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. നേഹ വിധി കർത്താവായുള്ള റിയാലിറ്റി ഷോയിലെ അവതാരകനാണ് ആദിത്യ . ഇപ്പോഴിത മകന്റെ വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ച് ഗായകൻ ഉദിത് നാരായൺ.

ഇരുവരെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ മകനോട് നേഹയെ വിവാഹം കഴിക്കാൻ പറഞ്ഞുവെന്ന് ഉദിത് വെളിപ്പെടുത്തി. എന്നാൽ മകന്റെ താൽപ്പര്യം മറ്റൊന്നായിരുന്നു. പല തവണ വിവാഹത്തെ കുറിച്ച് പറഞ്ഞുവെങ്കിലും ഇപ്പോൾ കരിയറിൽ ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവൻ പറയുകയായിരുന്നു. കൂടാതെ നേഹ നല്ലൊരു ഗായികയാണെന്നും ഉദിത് അഭിപ്രായപ്പെട്ടു.
അതേസമയം പ്രചരിച്ച വിവാഹ വാർത്തയിൽ പ്രതികരിച്ച് ഗായിക നേഹ രംഗത്തെത്തിയിരുന്നു. ആദിത്യ ഏറെ നാളുകളായി പ്രണയത്തിലാണെന്നും ആ പെൺകുട്ടിയെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നും നേഹ കക്കർ പറഞ്ഞിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ഡേയിലായിരുന്നു ഇരുവരും വിവാഹിതരാകുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. അതേസമയം പരിപാടിയുടെ റേറ്റിംഗ് കൂട്ടാനാണ് ഇത്തരത്തിലുള്ള വിവാഹ കഥ കെട്ടിച്ചമച്ചതെന്നുമുള്ള ആരോപണം ഉയർന്നു വന്നിരുന്നുണ്ട്.


Click it and Unblock the Notifications











