ദിയ മിര്‍സയിലെ 'മിര്‍സ' രണ്ടാനച്ഛന്റേത്
ദിയ മര്‍സയെ അറിയില്ലേ... പഴയ മിസ് ഏഷ്യ പസഫിക്, ബോളിവുഡ് നായിക, സാമൂഹ്യ പ്രവര്‍ത്തക, നിര്‍മാതാവ്..... അതേ ദിയ മിര്‍സ തന്നെ.
എന്നാല്‍ ദിയ മിര്‍സയുടെ ശരിക്കുമുളള പേര് എന്താണെന്നോ... ദിയ ഹാന്‍ഡ്രിച്ച്. പിന്നെങ്ങനെ ദിയ, ദിയ മിര്‍സയായി? മറ്റൊന്നുകൂടി, പേരിലൊരു മിർസയുങ്കിലും ദിയ മുസ്ലീം അല്ല.

ദിയ തന്നെ ആ കഥ പറയുന്നു. തന്റെ പേരിലെ ആ 'മിര്‍സ' വന്നത് തന്റെ രണ്ടാനച്ഛന്റെ പേരില്‍ നിന്നാണെന്ന്. എന്നാല്‍ അദ്ദേഹത്തെ രണ്ടാനച്ഛന്‍ എന്ന് വിശേഷിപ്പിക്കാന്‍ ദിയക്ക് തീരെ ഇഷ്ടമില്ല, അദ്ദേഹം തന്റെ സ്വന്തം അച്ഛന്‍ തന്നെയാണെന്നാണ് നടിയുടെ പക്ഷം.
ഫ്രാങ്ക് ഹാന്‍ഡ്രിച്ച് എന്ന ജര്‍മന്‍കാരനാണ് ദിയയുടെ പിതാവ്. അമ്മ ബംഗാളി ഹിന്ദുവായ ദീപയും. ഗ്രാഫിക് എന്‍ജിനീയറായിരുന്നു അച്ഛന്‍. എന്നാല്‍ അധ്യാപകരെ പരിശാീലിപ്പിക്കുന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത ജോലി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് ദിയയുടെ അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് അമ്മയും അച്ഛനും തമ്മില്‍ വിവാഹ ബന്ധം വേര്‍പെടുത്തി. രണ്ട് പേരും വേറെ വിവാഹം കഴിച്ചു. അമ്മയെ രണ്ടാം വിവാഹം കഴിച്ചയാളായിരുന്നു ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് മിര്‍സ.
മോഡലിങ്ങും, പിന്നെ മിസ് ഏഷ്യ പസഫിക് പട്ടവും സിനിമയും ഒക്കെയായി ദിയ തിരക്കിലായി. അതിനിടെ 21-ാം വയസ്സില്‍ മുംബൈയില്‍ സ്വന്തമായി ഒരു വീട് വാങ്ങി. ആ വീടിന് മുന്നില്‍ ദിയ മിര്‍സ എന്നാണ് എഴുതിവച്ചിരുന്നത്. അന്ന് വീട്ടിലേക്ക് വന്ന തന്റെ രണ്ടാനച്ഛന്‍ നിറഞ്ഞ കണ്ണുകളോടെ തന്നെ കെട്ടിപ്പിട്ചച കാര്യം ദിയ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ചില ബന്ധങ്ങള്‍ അങ്ങനെയാണ്. രക്തബന്ധത്തിന്റെ ഇഴയടുപ്പമൊന്നും അതിന് ആവശ്യമില്ല.


Click it and Unblock the Notifications











