എനിക്ക് കുഞ്ഞുങ്ങളെ വേണം!! എന്നാൽ അവരുടെ അമ്മയെ ആവശ്യമില്ല... വെളിപ്പെടുത്തലുമായി സൽമാൻഖാൻ

ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻഖാൻ. സല്ലുവിനോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ പേര് വരാത്ത മുൻനിര നടിമാർ വളരെ വിരളമാണ്. ബോളിവുഡ് തരാ സുന്ദരിമാരായ ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയവർ ഒരു കാലത്ത് സൽമാൻഖാന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിലും ബോളിവുഡിലും നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇവരുടെ പ്രണയങ്ങൾ അധികകാലം ശോഭിച്ചിരുന്നില്ല. ബ്രക്കപ്പിന് ശേഷം കത്രീനയുമായി നല്ല സുഹൃദം സൂക്ഷിക്കുന്നുണ്ടെങ്കിലും ആഷുമായി കൂടിക്കാഴ്ചപോലുമില്ല.‌

എല്ലാവരോടും അങ്ങേയറ്റം സ്നേഹത്തോടെയും കരുണയോടോയും പെരുമാറുന്ന സ്വഭാവക്കാരനാണ് സൽമാൻഖാൻ. താരത്തിന്റെ സിമ്പിൾ സിറ്റി ബോളിവുഡിൽ പാട്ടാണ്. താരങ്ങളോടും പുറത്തുളളവരോടും വളരെ സ്നേഹത്തോടേയും ബഹുമാനത്തോടേയുമാണ് സൽമാൻ പെരുമാറുന്നത്. സല്ലുവിന് കുഞ്ഞുങ്ങളോടുളള സ്നേഹം എല്ലാവർക്കുമറിയാം. ഇപ്പോഴിത താരം അച്ഛനാകാൻ തയ്യാറെടുക്കുകയാണ്. സൽമാൻ അച്ഛനാകാൻ പോകുന്നത് പ്രേക്ഷകർ ആശ്ചര്യത്തോടെയാണ് കേട്ടത്. ഇപ്പോഴിത ഈ വിഷയത്തിൽ മനസ്സ് തുറന്ന് സൽമാൻഖാൻ. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനാകാൻ പോകുന്ന ഒരുക്കത്തെ കുറിച്ച് താരം മനസ്സ് തുറന്നത്.

 അച്ഛനാകാൻ തയ്യാറെടുത്ത്

അച്ഛനാകാൻ തയ്യാറെടുത്ത്

വാടക ഗർഭത്തിലൂടെ സല്ലു അച്ഛനാകാൻ പോകുന്നത്. വിവാഹം കഴിക്കുകയാണെങ്കിൽ അതിന്റെ പ്രധാന ഉദ്ദ്യേശം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണെന്ന് മുൻപ് താരം വെളിപ്പെടുത്തിയിരുന്നു. ബോലിവുഡിൽ സൽമാൻഖാന് വധുവിനെ കണ്ടെത്താൽ ഊർജിതമായി ഇപ്പോഴും നടക്കുകയാണ്. എന്നാൽ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് സല്ലുവിന്റെ വാദം. വിവാഹത്തിന് തയ്യാറായിട്ടില്ലെങ്കിലും അച്ഛനാകാൻ തയ്യാറെടുക്കുകയാണ് താരമിപ്പോൾ.

  അമ്മയെ  വേണ്ട

അമ്മയെ വേണ്ട

തനിയ്ക്കൊരു കുഞ്ഞ് വേണം, എന്നാൽ അമ്മയെ ആവശ്യമില്ലെന്നും മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ സൽമാൻഖാൻ പറഞ്ഞു. എനിയ്ക്ക് കുഞ്ഞുങ്ങളെ വേണം, എന്നാൽ കുഞ്ഞിനൊപ്പം അമ്മയുണ്ടാകും, എനിയ്ക്ക് അമ്മയെ വേണ്ട, പക്ഷെ ആ കുഞ്ഞുങ്ങൾക്ക് വേണം... എന്നാൽ അവരെ നോക്കാൻ ഒരു ഗ്രാമം തന്നെ എന്നോടൊപ്പമുണ്ട്. ചിലപ്പോൾ എല്ലാവർക്കും ജയിക്കാനും തോൽക്കാനുമുള്ള അവസരം നൽകാൻ എനിയ്ക്കാവുമെന്നും താരം പറഞ്ഞു

 വിവാഹം എപ്പോൾ

വിവാഹം എപ്പോൾ

ബോളിവുഡിലെ മോസ്റ്റ് എൽജിബിൾ ബാച്ചിലറാണ് സൽമാൻഖാൻ. സൽമാന് വേണ്ടിയിട്ടുള്ള വധുവിനെ അന്വേഷണം ബോളിവുഡിൽ തുടരുകയാണ്. പല താര സുന്ദരികളും സല്ലുവിന്റെ പ്രണയിനിമാരായിട്ടുണ്ടെങ്കിലും വി വാഹത്തിലേയ്ക്ക് ആരും എത്തിയിരുന്നില്ല. ഇന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുളള താരമാണ് സല്ലു. അദ്ദേഹത്തിന്റെ വിനാഹത്തെ കുറിച്ചറിയാൻ എല്ലാവർക്കും താൽപര്യമാണ്. അതേസമയം വിവാഹത്തെ കുറിച്ച് സൽമാൻ പറയുന്നത് ഇങ്ങനെയാണ്. വിവാഹത്തെ കുറിച്ച് താൽക്കാലം ആലോചിക്കുന്നില്ല എന്നാണ്. അഭിമുഖത്തിൽ ഇതിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ബോളിവുഡിൽ സർവ്വ സാധാരണം

ബോളിവുഡിൽ സർവ്വ സാധാരണം

കുഞ്ഞുങ്ങൾക്ക് വേണ്ടി വാടക ഗർഭങ്ങളെ ആശ്രയിക്കുന്ന രീതി ബോളിവുഡിൽ സർവ്വ സാധാരണമാണ്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, സണ്ണി ലിയോൺ, എക്ത കപൂർ എന്നിവർ ഇത്തരത്തിലാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. ഇവരുടെ അതേ പാത പിന്തുടരുകയാണ് സല്ലുവും.2019 ൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൽമാൻ എത്തുന്നത്. കത്രീന കൈഫിനൊപ്പം ഭാരത്, ദബാങ്ങ് 3 എന്നിവയാണ് പുറത്തു വരാനുളള സൽമാൻ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X