»   » ഐശ്വര്യ റായിയെ കൊല്ലാനാണ് താനിഷ്ടപ്പെടുന്നതെന്ന് കരണ്‍ ജോഹര്‍ ഷാരൂഖിനോടു പറഞ്ഞു!

ഐശ്വര്യ റായിയെ കൊല്ലാനാണ് താനിഷ്ടപ്പെടുന്നതെന്ന് കരണ്‍ ജോഹര്‍ ഷാരൂഖിനോടു പറഞ്ഞു!

By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹറിന്റെ പല പ്രസ്താവനകളും ബോളിവുഡിനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കരണിന്റെ ആന്‍ അണ്‍സ്യട്ടബിള്‍ ബോയ് എന്ന ജീവ ചരിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണിപ്പോള്‍ ബി ടൗണിലെ ചര്‍ച്ചാ വിഷയം.ഒരിക്കല്‍ താന്‍ ആഷിനെ കൊല്ലനാണിഷ്ടപ്പെടുന്നതെന്നാണ് കരണ്‍ ഷാരൂഖിനോടും ആലിയ ഭട്ടിനോടും പറഞ്ഞത്രേ....

എന്തിനായിരിക്കും മുന്‍ ലോക സുന്ദരിയും ബച്ചന്‍ കുടുംബത്തിലെ ഏക മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യയെ  കരണ്‍  കൊല്ലുമെന്നു പറഞ്ഞത്...

കോഫി വിത്ത് കരണ്‍

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണില്‍ വച്ചായിരുന്നു നടി ആലിയ ഭട്ടിന്റെയും ഷാരൂഖിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായി കരണ്‍ ജോഹര്‍ ഐശ്വര്യയെയാണ് കൊല്ലുക എന്നു പറഞ്ഞത്

ഷാരൂഖിന്റെയും ആലിയയുടെയും ചോദ്യം

ബോളിവുഡ് നടിമാരില്‍ ദീപിക , കത്രീന, ഐശ്വര്യ റായ് എന്നിവരില്‍ ആരെയാണ് വധിക്കാനിഷ്ടം എന്ന കുസൃതി ചോദ്യത്തിനു മറുപടിയായാണ് കരണ്‍ ഇങ്ങനെ മറുപടി പറഞ്ഞത്.

വിവാഹം

നടി ദീപിക പദുകോണിനെയാണ് വിവാഹം കഴിക്കാനാഗ്രഹിക്കുന്നതെന്നായിരുന്നു കരണിന്റെ മറുപടി

കത്രീനയെ പ്രേമിക്കാം

പ്രണയത്തിലേര്‍പ്പെടാന്‍ താനിഷ്ടപ്പെടുന്നത് നടി കത്രീനയുമായിട്ടാണെന്നും കരണ്‍ ജോഹര്‍ പറയുന്നു

ബ്യൂട്ടിഫുള്‍ ഐശ്വര്യയെ കൊല്ലാം

ബാക്കി വരുന്നത് ഐശ്വര്യ റായ് ആണ്. നടിയെ 'കൊല'യ്ക്കു മാറ്റിവച്ചിതിനു കാരണവും കരണ്‍ പറയുന്നു. നടന്‍ അഭിഷേക് ബച്ചനും താനും ഒന്നിച്ചാണ് കളിച്ചുവളര്‍ന്നത് .അതുകൊണ്ടു തന്നെ വിവാഹവും പ്രേമവുമൊന്നും ഐശ്വര്യയോടു തോന്നുന്നത് ശരിയല്ലല്ലോ.. കരണ്‍ പറയുന്നു.

English summary
Here's what happened when Shahrukh Khan & Alia Bhatt asked Karan Johar, whom would he like to 'kill, marry and hook-up' among Aishwarya, Deepika and Katrina.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam