കങ്കണയില്‍ നിന്ന് എനിക്കൊരുപാട് പഠിക്കാനുണ്ടെന്ന് അമിതാഭ് ബച്ചന്‍
പുതിയ താരങ്ങളില്‍ വാനോളം പുകഴ്ത്തി ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബച്ചന്‍ റണ്‍വീര്‍ സിംഗ്, അലിയ ഭട്ട്, കങ്കണ റാണത്ത് എന്നിവരെ കുറിച്ച് പുകഴ്ത്തി സംസാരിച്ചത്.
അലിയ ഭട്ടിനും റണ്‍വീര്‍ സിംഗിനും കങ്കണയ്ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ അഭിനയിക്കും. കങ്കണയ്‌ക്കൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നടിയില്‍ നിന്ന് എനിക്കിനിയും ഒരുപാട് പഠിക്കാനുണ്ട്- എന്നാണ് ബിഗ് ബി പറഞ്ഞത്.

ബോളിവുഡിലെ തല്ലുകൊള്ളിയായിട്ടാണ് കങ്കണ ഇപ്പോള്‍ അറിയപ്പെടുന്നത്. അഭിനയത്തില്‍ കഴിവ് തെളിയിച്ചെങ്കിലും പൊതുവെ പ്രശ്‌നക്കാരി എന്നൊരു പറച്ചിലുണ്ട്. എന്തായാലും ബിഗ് ബിയുടെ വാക്കുകള്‍ നടിയ്ക്ക് ഉപകരിയ്ക്കും എന്ന് കരുതാം.
സിനിമാ താരങ്ങളെ വിമര്‍ശിക്കുന്നതിനെ കുറിച്ചും അമിതാഭ് ബച്ചന്‍ സംസാരിക്കുകയുണ്ടായി. സെലിബ്രിറ്റികള്‍ എന്ത് ചെയ്യുന്നു എന്ത് ധരിയ്ക്കുന്നു എന്നൊക്കെ തുടങ്ങിയ കാര്യങ്ങളിലെ വിമര്‍ശനം നല്ലതാണെന്നും അതിലൂടെ സ്വയം തിരിച്ചറിയാന്‍ തങ്ങള്‍ക്ക് കഴിയുന്നു എന്നും ബച്ചന്‍ പറഞ്ഞു.


Click it and Unblock the Notifications











