സൽവാറ് വേണ്ട!! നൈറ്റ് ഗൗണിൽ കണ്ടാൽ മതി, സംവിധായകനെ കുറിച്ച് നടി മഹി

ബോളിവുഡ് സംവിധായകർക്ക് നേരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്.

കാസ്റ്റംഗ് കൗച്ചിനെ കുറിച്ച് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. തങ്ങളുടെ സിനിമ മേഖലയിൽ ഇല്ലെന്ന് പറയുമ്പോഴും അതിനെ അക്ഷരംപ്രതി ഖണ്ഡിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. കാസ്റ്റിംഗ് കോച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മഹി ഗിൽ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

casting coch

ബോളിവുഡ് സംവിധായകർക്ക് നേരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ അഭിനയം മോഹം ചിലർ മുതലെടുക്കയാണെന്നാണ് മാഹി പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം രാധിക ആപ്തെയും മറാത്തി താരം ഉഷാ യാദവും രംഗത്തെത്തിയിരുന്നു. ശ്രീ റെഡ്ഡിയാണ് കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയത്.

 ഗൗൺ അണിഞ്ഞു വരു

ഗൗൺ അണിഞ്ഞു വരു

സിനിമയിൽ അവസരം തേടി പല സംവിധായകന്മാരേയും സമീപിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പലരുടേയും പേരുകൾ ഇന്നു താൻ ഓർക്കുന്നതു പോലുമില്ല. എന്നാൽ ചിലരുടെ ഭാഗത്ത് നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിട്ടുണ്ടെന്നും മാഹി പറഞ്ഞു. ആദ്യം സൽവാർ ധരിച്ചാണ് സംവിധായകനെ കാണാൻ പോയത്. ഗൗൺ ധരിച്ചു വരാൻ അദ്ദേഹം തന്നോട് ആവശ്യപ്പെടുകയായിരുന്നു. സൽവാർ ധരിച്ചു വന്നാൽ തന്നെ ആരും സെലക്ട് ചെയ്യില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

 നടിമാരുടെ ജീവിതം

നടിമാരുടെ ജീവിതം

സിനിമയിലേയ്ക്ക് പുതിയതായി കടന്നു വരുന്ന പെൺക്കുട്ടികളുടെ ജീവിതം വളറെ കഷ്ടം നിറഞ്ഞതാണ്. ചാൻസിനു വേണ്ടി പലതും സഹിക്കേണ്ടി വരുന്നു. പെൺക്കുട്ടികളുടെ മുഖത്ത് നോക്കി ഇത്തരം വിഡ്ഡിത്തരം പറയുന്ന വിഡ്ഡികളുടെ ലോകമാണ് ഇതെന്നും മാഹി ഗിൽ അഭിമുഖത്തിൽ പറഞ്ഞു. ആദ്യമായി സിനിമ ലോകത്ത് പ്രവേശിക്കുന്ന പെൺക്കൂട്ടികളെ സംബന്ധിച്ച് ഇതൊന്നും നിസ്സാരമല്ലെന്നും താരം പറഞ്ഞു.

 ചൂഷണം ചെയ്യേണ്ടവരെ  കൃത്യമായി അറിയാം

ചൂഷണം ചെയ്യേണ്ടവരെ കൃത്യമായി അറിയാം

ഇത്തരക്കാർക്ക് ആരേ ചൂഷണം ചെയ്യണമെന്ന് വളറെ കൃത്യമായി അറിയാം. സിനിമയിൽ ആദ്യമായി കടന്നു വരുന്നവർക്കാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നത്. കാരണം ഫീൽഡിനെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ തീരെ പരിചയമില്ല. ഇത് ഇത്തരക്കാർ മുതലെടുക്കുന്നുവെന്നും താരം പറഞ്ഞു. അന്ന് താൻ മുംബൈയിൽ ആദ്യമായിരുന്നു. ആരാണ് നല്ലത്, ആരാണ് ചീത്ത എന്നെന്നും തനിയക്ക് അറിയില്ലായിരുന്നുവെന്നും തരം അഭിമുഖത്തിൽ വ്യക്തമാക്കി.

 കരിയർ ഉണ്ടാകില്ല

കരിയർ ഉണ്ടാകില്ല

ബോളിവുഡിനു നേരെയാണ് രാധിക വിരൽ ചൂണ്ടുന്നത് . ബോളിവുഡിലെ സിംഹാസനങ്ങളിൽ അമർന്നിരിക്കുന്ന പലർക്കും കാസ്റ്റിംഗ് കൗച്ചുമായി ബന്ധമുണ്ട്. ഇവിടെ പലർക്കും അവർ ദൈവ തുല്യരാണ്. കൂടാതെ ശക്തരുമാണ്. അവർക്കെതിരെ ഒരു അക്ഷരം ശബ്ദിച്ചാൽ കരിയർ ഉണ്ടാകില്ല എന്നാണ് ഭീഷണിയെന്നും രാധിക പറഞ്ഞു. ഇതിനും മുൻപും സിനിമ മേഖലയിലെ ലൈംഗിക ആക്രമണത്തെ കുറിച്ചു രാധിക തുറന്നടിച്ചിരുന്നു. തന്നോട് ഒരു തെന്നിന്ത്യൻ താരം മോശമായി പെരുമാറി എന്ന് ധൈര്യമായി തുറന്നടിച്ച താരമാണ് രാധിക ആപ്തെ.

കിടക്ക പങ്കിടാൻ വിളിച്ചു

കിടക്ക പങ്കിടാൻ വിളിച്ചു

ഇതേ അനുഭവം ദേശീയ പുരസ്കാര ജേത്രിയും മറാത്തി താരവുമായി ഉഷ യാദവും പങ്കുവെച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സമാനമായ അനുഭവമാണ് ഉഷയ്ക്കും പറയാനുള്ളത്. ഒരിക്കൽ തനിയ്ക്കൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇതിനു പ്രത്യുപകാരം സംവിധായകൻ ചോദിച്ചിരുന്നു. തന്റെ കയ്യിൽ പണമില്ലാന്ന് അദ്ദേഹത്തിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ അയാൾക്ക് അവശ്യം മറ്റൊന്നായിരുന്നു. കിടപ്പറ പങ്കിടാൻ അയാൾ ആവശ്യപ്പെട്ടിരുന്നു താരം തുറന്നടിച്ചു.

ശ്രീ പറഞ്ഞത് ശരി

ശ്രീ പറഞ്ഞത് ശരി

തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തെലുങ്ക് പെൺകുട്ടികൾ സിനിമയിൽ അവസരം നിഷേധിക്കുന്നുവെന്നായിരുന്നു ശ്രീയുടെ ഒരു വെലിപ്പെടുത്തൽ. കൂടാതെ പെൺകുട്ടികളുടെ അഭിനയ മോഹം മുതലെടുത്തു കിടക്ക പങ്കിടാൻവരെ പലരും ക്ഷണിക്കുന്നുവെന്നും താരം തുറന്നടിച്ചിരുന്നു. കൂടാതെ കാസ്റ്റിംഗ് കൗച്ചിനെതിരെ ടോപ്പ് ലെസ് പ്രതിഷേധവുമായി ഹൈദരാബാദ് ഫിലിം ചേമ്പറിനു മുന്നിൽ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X