»   » രണ്‍വീറിനോട് അശ്ലീലം വിളമ്പിയ അയാള്‍ തന്നെ എന്നോടും ലൈംഗിക താത്പര്യം പ്രകടിപ്പിച്ചെന്ന് മറ്റൊരു താരം

രണ്‍വീറിനോട് അശ്ലീലം വിളമ്പിയ അയാള്‍ തന്നെ എന്നോടും ലൈംഗിക താത്പര്യം പ്രകടിപ്പിച്ചെന്ന് മറ്റൊരു താരം

Posted By: Akhila KS
Subscribe to Filmibeat Malayalam

ആണായാലും പെണ്ണായാലും സിനിമ ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്ന് പോകണമെങ്കില്‍ കുറച്ച് തന്റേടം വേണം. അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള വൃത്തികേടുകള്‍ ഇതുപോലെ തന്നെ കേള്‍ക്കേണ്ടി വരും. ബോളിവുഡ് താരം റണ്‍വീറിനെ പ്രശസ്തനായ കാസ്റ്റിങ് ഡയറക്ടര്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക താത്പര്യം കാണിച്ചതും അടുത്തിടെ വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു.

സിനിമാ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ മിടുക്കനും സ്മാര്‍ട്ടും സെക്‌സിയുമാകണമെന്നാണ് അയാള്‍ റണ്‍വീറിനോട് പറഞ്ഞത്. എന്നാല്‍ കാര്യം മനസ്സിലാക്കിയ റണ്‍വീര്‍ നടക്കുന്ന കാര്യമല്ലിത് എന്ന് പറഞ്ഞതോടെ അയാള്‍ ആകെ തകര്‍ന്ന് പോയതായും നടന്‍ പറഞ്ഞു. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ranveer

റണ്‍വീറിന്റെ അഭിമുഖം കണ്ട മറ്റൊരു ബോളിവുഡ് താരം കരണ്‍ താക്കറും ഇതുപോലൊരു അനുഭവം തനിക്കുണ്ടായതായി തുറന്ന് പറഞ്ഞു. അതും റണ്‍വീറിനോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച അയാള്‍ തന്നെയാണ് തന്നോടും ആവശ്യപ്പെട്ടതെന്നും താക്കര്‍ പറഞ്ഞു. നിങ്ങള്‍ക്ക് കഠിനമായും സ്മാര്‍ട്ടായും ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു അയാളുടെ ചോദ്യം.

മറ്റൊരു കാര്യം അയാള്‍ ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ ജോലി നോക്കുന്നുണ്ട്. ഇപ്പോഴും കാസ്റ്റിങ് മേഖലയില്‍ തന്നെയാണ് അയാള്‍ ജോലി ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റണ്‍വീറിനോട് അയാള്‍ ഇക്കാര്യം പറയുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അയാള്‍ അതേ താത്പര്യവുമായി എന്റെ അടുത്തും വന്നുവെന്നും കരണ്‍ പറഞ്ഞു.

English summary
Karan Tacker might be a popular name on TV now, but like most acting hopefuls, his initial days in showbiz were full of struggle and untoward experiences, including the casting couch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X