മനേജറിൽ നിന്ന് നേരിടേണ്ടി വന്നത് മോശമായ അനുഭവം, തുറന്ന് പറഞ്ഞ് നിവിൻ പോളി ചിത്രത്തിലെ നടി
നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് നോറ ഫത്തേഹി. മോഡലും നർത്തകിയുമായ നോറ തകർപ്പൻ നൃത്ത ചുവടുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായിമാറിയത്.
ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാമണ് താരം. വിദേശികൾക്ക് ഇന്ത്യയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ അഭിപ്രായം. തനിയ്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി ആദ്യ ജോലി ചെയ്ത പരസ്യ കമ്പനിയിൽ നിന്നാണ് നേഹയ്ക്ക് മോശാനുഭവം ഉണ്ടായത്. ഒരു കാസ്റ്റിങ് ഏജന്റ് 20 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അതും താൻ പരസ്യ കമ്പനികളിൽ നിന്ന് ജോലി ചെയ്തുണ്ടാക്കി പണമായിരുന്നു അതെന്നും താരം പറഞ്ഞു.

പണം തട്ടിയെടുക്കുക മാത്രമായിരുന്നില്ല. അവിടത്തെ ഏജന്റ് തന്നോട് മോശമായും പ്രകോപനമായും സംസാരിച്ചുവെന്നും താരം വെളിപ്പെടുത്തി. കൂടാതെ ഭാഷ അറിയാത്തതിനാലു സംസാരരീതിയുടെ പേരിലും താൻ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്നും നോറ പറഞ്ഞു സഹപ്രവർത്തകർ തന്നെ ക്രൂരമായി കളിയാക്കിയതിനാൽ കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ സംഭവം തനിയ്ക്കുണ്ടായിട്ടുണ്ടെന്ന് നോറ തുറന്ന് പറഞ്ഞു.

ഒരു ദിവസം പരസ്യ കമ്പനിയിലെ ഏജന്റ് തന്നോട് തിരിച്ച് പൊയ്ക്കോളാൻ ആവശ്യപ്പെട്ടു. നിങ്ങളെ ഇനി ഇവിടെ ആവശ്യമില്ല, തിരിച്ച് പൊയ്ക്കോളു എന്ന് ആ ഏജന്റ് എന്നോട് പറഞ്ഞു. ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്നും താരം പറഞ്ഞു.

ജോൺ എബ്രഹാമിന്റെ ചിത്രത്തമായ സത്യേവ ജയതേ എന്ന ചിത്രത്തിലൂടെയാണ് നോറ പ്രേക്ഷകർക്കിടയിൽ ഹിറ്റായത്. ചിത്രത്തിലെ ദിൽബർ എന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം പാട്ടിന് ചുവട് വെച്ചിരുന്നു. മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications