മനഃപൂർവം ചെയ്തതല്ല!! അറിയില്ലായിരുന്നു... കങ്കണയോട് പരസ്യമായി ക്ഷമ ചോദിച്ച് ആലിയ
കങ്കണയെ വേദനിപ്പിക്കുക എന്നൊരു ഉദ്യേശം തനിയ്ക്ക് ഇല്ലായിരുന്നു.
നടി ആലിയ ഭട്ടിനെതിരെ വിമർശനവുമായി കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നു. ആലിയ്ക്ക് നേരെ മാത്രമായിരുന്നില്ല. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങൾക്കെതിരേയും കങ്കണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എനനാൽ ആലിയയുടെ പേര് എടുത്ത് ര കങ്കണ പറഞ്ഞിരുന്നു. ഇപ്പോഴിത കങ്കണയോട് ക്ഷമ ചോദിച്ച് ആലിയ രംഗത്തെത്തിയിരിക്കുകയാണ്.

കങ്കണയെ വേദനിപ്പിക്കുക എന്നൊരു ഉദ്യേശം തനിയ്ക്ക് ഇല്ലായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും താൻ ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയണ് കങ്കണ. എന്തും തുറന്നു പറയയാനുള്ള നടിയുടെ ധൈര്യം തനിയ്ക്ക് വളരെ ഇഷ്ടമാണെന്നും ആലിയ പറഞ്ഞു. ഷൂട്ടിങ് തിരിക്കിൽ ആയിപ്പോയതു കാരണം താൻ ഇതറിഞ്ഞില്ലെന്നും തനിയ്ക്ക് ആരോയപും ബുദ്ധിമുട്ടിക്കണം എന്ന ആഗ്രഹമില്ലെന്നും ആലിയ പറഞ്ഞു.
കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ മണികർണ്ണികയെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ലെന്നും പിന്തുണച്ചില്ലെന്നും ഇവർ പറഞ്ഞു. ഏന്നാൽ ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോർ താൻ സപ്പോർട്ട് ചെയ്തെന്നും കങ്കണ പറഞ്ഞു.


Click it and Unblock the Notifications