എനിക്കുള്ള വധുവിനെ കണ്ടെത്തുന്നത് അച്ഛനല്ല: ഷാഹിദ്
അച്ഛനും അമ്മയും ചൂണ്ടിക്കാണിക്കുന്ന പെണ്ണിനെയോ ചെറുക്കനെയോ വിവാഹം കഴിക്കുന്ന കാലമെല്ലാം കഴിഞ്ഞു. പുതിയ തലമുറയ്ക്ക് ഇത്തരം സമ്പ്രദായങ്ങളില്‍ തീരെ വിശ്വാസമില്ലാതെയും വന്നിരിക്കുന്നു. പെണ്ണിനെ/ ചെറുക്കനെ കണ്ടത്തിയ ശേഷം രക്ഷിതാക്കളോട് ചോദിക്കുന്നതാണ് പുതിയ തലമുറയുടെ രീതി.
കാലം ഇങ്ങനെ മാറിയിരിക്കുമ്പോള്‍ ആരാണ് ബോളിവുഡ് താരം ഷാഹിദ് കുപൂറിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചത്. ഷാഹിദിന് വേണ്ടി പെണ്ണന്വേഷിച്ച് അച്ഛന്‍ പങ്കജ് കപൂര്‍ പഞ്ചാബിലേക്ക് പോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തനിക്കുള്ള വധുവിനെ കണ്ടെത്തുന്നത് അച്ഛനല്ല, താനാണെന്ന് പറഞ്ഞ് ഷാഹിദ് രംഗത്ത് വന്നിരിക്കുകയാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നറിയില്ല. എനിക്കുള്ള വധുവിനെ തിരഞ്ഞെടുക്കുന്നത് ഞാനാണ്, അച്ഛനല്ല. ചില ബന്ധുക്കളെയും ആത്മീയ ഗുരുവിനെയും കാണാന്‍ വേണ്ടിയാണ് അച്ഛന്‍ പഞ്ചാബില്‍ പോയത്. അല്ലാതെ എനിക്കുള്ള വധുവിനെ തേടാനല്ല. ഷാഹിദ് വ്യക്തമാക്കി.
എനിക്കൊപ്പം ജീവിക്കേണ്ട പെണ്ണിനെ കണ്ടെത്തുന്നത് ഞാന്‍ തന്നെയായിരിക്കും. തനിക്കുള്ള പെണ്ണിനെ അച്ഛന്‍ കണ്ടെത്തിയതുപോലെ, എനിക്കുള്ള വധുവിനെയും ഞാന്‍ തന്നെയായിരുക്കും കണ്ടെത്തുന്നത്.
ബോളിവുഡില്‍ താരസുന്ദരിമാര്‍ക്കൊപ്പം ഗോസിപ്പു കോളങ്ങളില്‍ പേരെഴുതപ്പെട്ടതില്‍ ഒട്ടും പിന്നിലല്ല ഷാഹിദ്. കത്രീന കൈഫിന്റെ പേരു വച്ചായിരുന്നു തടക്കം. പിന്നീട് വിദ്യാ ബാലനും പ്രിയങ്ക ചോപ്രയും ബിപാഷ ബസുവും അനുഷ്‌ക ശര്‍മയും എല്ലാം ഗോസിപ്പു കോളത്തില്‍ ഷാഹിദിന്റെ നായികമാരായിരുന്നു.


Click it and Unblock the Notifications











