ഇത് സെയ്ഫിന്റെ ബാല്യകാലമോ എന്ന് ആരാധകർ? സഹോദരന്റെ വീഡിയോ പങ്കുവെച്ച് സാറ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി സാറ അലിഖാൻ. ലോക്ക് ഡൗൺ ആരംഭിക്കുന്നത് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ സജീസാന്നിധ്യമായ സാറ അവധി ദിനങ്ങൾ മറ്റുള്ളവർക്ക് പണി കൊടുക്കാനായി നീക്കി വെച്ചിരിക്കുകയാണ്. പഴയ ഫോട്ടോകളും ചിത്രങ്ങളും കുത്തിപ്പൊക്കുന്ന സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ്. ഇതിന് പിന്നാലെയാണ് സാറയും. സഹോദരൻ ഇബ്രാഹിം അലിഖാനാണ് ആദ്യ പണി കൊടുത്തിരിക്കുന്നത്.

sara ali khan

പറ്റുന്ന സമയത്തേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം എന്ന സിമ്പിൾ ക്യാപ്ഷനൊടുകൂടിയാണ് സഹോദരനുമായുളള രസകരമായ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.സഹോദരങ്ങള്‍ക്കിടയിലെ രസകരമായ മുഹൂർത്തം, സെയ്ഫിന്റെ ബാല്യകാലമാണോ ഇതെന്നുമെന്നുള്ള കമന്റുകളാണ് ഉയ.രുന്നത്. സാറയുടെ ക്യാപ്ഷനെക്കാളും എല്ലാവരും ശ്രദ്ധിച്ചത് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ഹാഷ്ടാഗാണ്. വീടുകൾ തോറും മുട്ടാതിരിക്കുക എന്നാണ് താരം ഹാഷ്ടാഗായി ചേർത്തിരിക്കുന്നത് .കൂടാതെ സ വീടുകളിൽ സുരക്ഷിതരായി ഇരിക്കാനും താരം നിർദ്ദേശിച്ചിട്ടുണ്ട്.

സഹോദരന്റെ പിറന്നാളിന് സാറ പങ്കുവെച്ച ചിത്രം ഏറെ വിവാദമായിരുന്നു. ഇബ്രാഹിമിനോടെപ്പം ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രമായിരുന്നു സാറ പോസ്റ്റ് ചെയ്തത്.. മാലിയിൽ അവധി ആഘോഷത്തിനിടെ എടുത്തതായിരുന്നു ഇത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം. "ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?", "അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച് കടന്നുപോയി" എന്നുള്ള കമന്റുകൾ അന്ന് ഉയർന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ സാറ തയ്യാറായിരുന്നില്ല.

സൈബർ ആക്രമങ്ങൾ ഇരയാകാറുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാറ. 2018 ൽ പുറത്തിറങ്ങിയ രൺവീർ ചിത്രമായ സിമ്പയിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.ഇമ്ത്യാസ് അലി സംവിധാനം ചെയ്ത 'ലൗ ആജ് കല്‍ 2' ആയിരുന്നു ഏറ്റവും പുറത്തിറങ്ങിയ സാറയുടെ ചിത്രം. ഫെബ്രുവരി 14 നായിരുന്നു ചിത്രംറിലീസിനെത്തിയത്. കാർത്തിക് ആര്യനായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

സാറ ഇൻസ്റ്റഗ്രാം വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X