അച്ഛൻ കരീനയ്ക്കൊപ്പം സന്തോഷവാനാണ്; അമ്മയും അച്ഛനും പിരിഞ്ഞപ്പോൾ...; ഇബ്രാഹിം അലി ഖാൻ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നേരത്തെ പല തവണ ചർച്ചയായാണ്. നടി അമൃത സിം​ഗുമായുള്ള വിവാഹം, പ്രശ്ന കലുഷിതമായ വേർപിരിയൽ, വർഷങ്ങൾക്കിപ്പുറം കരീന കപൂറുമായുള്ള വിവാഹം തുടങ്ങിയവയെല്ലാം വാർത്തയായിരുന്നു. അമൃത സിം​ഗിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. തെെമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് കരീനയ്ക്കും സെയ്ഫിനും പിറന്ന മക്കൾ.

സാറ അലി ഖാൻ ബോളിവുഡിലെ യുവനടിമാരിൽ ഒരാളാണ് ഇന്ന്. ഇബ്രാഹിം അലി ഖാനും ബോളിവുഡിൽ തുടക്കം കുറിച്ച് കഴിഞ്ഞു. പുതിയ അഭിമുഖത്തിൽ തന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ച് ഇബ്രാഹിം അലി ഖാൻ തുറന്ന് സംസാരിക്കുന്നുണ്ട്. അച്ഛനും അമ്മയും തനിക്കും സഹോദരിക്കും മുന്നിൽ കരുതലോടെയാണ് സാഹചര്യത്തെ നേരിട്ടതെന്ന് ഇബ്രാഹിം അലി ഖാൻ പറയുന്നു. എനിക്ക് നാലോ അ‍ഞ്ചോ വയസേയുള്ളൂ.

Ibrahim Ali Khan

വലുതായൊന്നും ഓർ‌മയില്ല. തന്നേക്കാൾ പ്രായമുള്ളതിനാൽ ഒരുപക്ഷെ സാറയ്ക്ക് അങ്ങനെയായിരിക്കില്ല. തകർന്ന കുടുംബത്തിൽ നിന്ന് വരുന്നതിന്റെ വേദന എനിക്ക് തോന്നാതിരിക്കാൻ അച്ഛനും അമ്മയും ശ്രദ്ധിച്ചു. അവർ പരസ്പരം വഴക്കിടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ചില കാര്യങ്ങൾ അങ്ങനെ സംഭവിക്കാനുള്ളതാണെന്നും ഇബ്രാഹിം അലി ഖാൻ പറഞ്ഞു.

അച്ഛൻ ഇന്ന് ബെബോയ്ക്കൊപ്പം (കരീന കപൂർ) വളരെ സന്തോഷവാനാണ്. വികൃതിയുള്ള വളരെ സുമുഖരായ രണ്ട് സഹോദരൻമാരെ എനിക്ക് ലഭിച്ചു. എന്റെ അമ്മയാണ് ഏറ്റവും നല്ല അമ്മ. എന്നെ നന്നായി ശ്രദ്ധിക്കുന്നു. അമ്മയ്ക്കൊപ്പമാണ് ഞാൻ താമസിക്കുന്നത്. എല്ലാം നന്നായി മുന്നോട്ട് പോകുന്നെന്നും ഇബ്രാഹിം അലി ഖാൻ വ്യക്തമാക്കി.

Ibrahim Ali Khan  Kareena Kapoor  Saif Ali Khan

അടുത്തിടെ റിലീസ് ചെയ്ത നദാനിയാൻ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം അലി ഖാൻ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. വലിയ പരാജയമായിരുന്നു ചിത്രം. ഇബ്രാഹിം അലി ഖാന്റെ അഭിനയവും വിമർശിക്കപ്പെട്ടു. റിലീസിന് പിന്നാലെ താരപുത്രനെതിരെ വ്യാപക വിമർശനവും ട്രോളുകളും വന്നു. നെപ്പോട്ടിസം കാരണമാണ് ഇബ്രാഹിം അലി ഖാന് അവസരം ലഭിച്ചതെന്നും കഴിവുള്ളവരുടെ അവസരങ്ങൾ ഇല്ലാതാകുകയാണെന്നും വിമർശനം വന്നു.

സിനിമയുടെ പരാജയം ഇബ്രാഹിം അലി ഖാനെ വിഷമിപ്പിച്ചിട്ടുണ്ട്. താരപുത്രനായത് കൊണ്ട് ജനങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് ഇബ്രാഹിം അലി ഖാൻ സംസാരിച്ചു. മുമ്പ് താരങ്ങളുടെ മക്കൾ സിനിമാ രം​ഗത്തേക്ക് വരുന്നതിൽ ആളുകൾ ആവേശഭരിതരായിരുന്നു. എന്നാൽ ഇന്ന് നെപ്പോ കിഡ്സിനോട് ജനത്തിന് എതിർപ്പുണ്ട്. ന​ദാനിയാൻ റിലീസ് സമയത്ത് താനിത് നേരിട്ടതാണെന്ന് ഇബ്രാഹിം അലി ഖാൻ പറയുന്നു.

ജാൻവി കപൂർ, സാറ അലി ഖാൻ എന്നിവരെ തുടക്കത്തിലേ ലക്ഷ്യം വെച്ചു. അവരുടെ വർക്കിനെ മാത്രമല്ല വിമർശിച്ചത്. നിലനിൽപ്പിനെ തന്നെ ജഡ്ജ് ചെയ്തു. സിനിമാ കുടുംബ പശ്ചാത്തലമുള്ള ഏതൊരാൾക്കും അവരുടെ കഴിവ് എന്ത് തന്നെയായാലും കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്ന് പിന്നീട് തനിക്ക് മനസിലായെന്നും ഇബ്രാഹിം അലി ഖാൻ പറയുന്നു. അന്തരിച്ച നടി ശ്രീ​ദേവിയുടെ മകൾ ഖുഷി കപൂറാണ് നദാനിയാനിൽ നായികയായെത്തിയത്. ഖുഷി കപൂറിന് നേരെയും വിമർശനം വന്നിരുന്നു.

More from Filmibeat

Read more about: ibrahim ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X