Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വിവാഹം കഴിഞ്ഞാല്‍ വീടുനിറയെ കുട്ടികള്‍ വേണമെന്ന് ദീപിക
മുംബൈ: കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ബോളിവുഡിലെ നമ്പര്‍ വണ്‍ നായിക ദീപിക പദുക്കോണ്‍. സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കുമ്പോഴും അഭിനയ ജീവിതം ഏതുനിമിഷം വേണമെങ്കിലും മതിയാക്കാന്‍ തനിക്കാകുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു.
പ്രണയത്തില്‍ കുടുങ്ങി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ അഭിനയം എളുപ്പം നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു ദീപികയുടെ പ്രതികരണം. നല്ലൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടാന്‍ തനിക്ക് ഒട്ടും വിഷമമില്ലെന്ന് ദീപിക പറഞ്ഞു. സന്തുഷ്ടമായ കുടുംബ ജീവിതം ആഗ്രഹിക്കാത്തവരുണ്ടോ? അതിനായി എന്തെങ്കിലും ത്യജിക്കുന്നത് ഒരു ബുദ്ധിമുട്ടല്ലെന്ന് അവര്‍ വ്യക്തമാക്കി.
വിവാഹം കഴിയുകയാണെങ്കില്‍ കുറേ കുട്ടികള്‍ വേണമെന്ന ആഗ്രഹവും ദീപിക പങ്കുവെക്കുന്നു. വിവാഹ ജീവിതവും അതിനുശേഷമുള്ള കാര്യവുമൊക്കെ നടക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. മനോഹരമായ അനുഭവമായിരിക്കും അത്. അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ സന്തോഷമുള്ള കാര്യമാണെന്ന് ദീപിക പറഞ്ഞു.
അടുത്തിടെ തന്റെ എല്ലാ സിനിമയും 100 കോടി രൂപയിലധികം കലക്ഷന്‍ നേടുന്നതിനെക്കുറിച്ചും ദീപിക പ്രതികരിച്ചു. സിനിമ കോടികള്‍ നേടുമ്പോഴും അഭിനയം ഏറെ മെച്ചപ്പെടുത്താനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ പുതിയ സിനിമയിലും അതിനുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ