»   »  മഹാഭാരതം രാജമൗലി സിനിമയാക്കിയാല്‍ കൃഷ്ണ വേഷം തനിക്കെന്ന് ആമിര്‍ ഖാന്‍ !

മഹാഭാരതം രാജമൗലി സിനിമയാക്കിയാല്‍ കൃഷ്ണ വേഷം തനിക്കെന്ന് ആമിര്‍ ഖാന്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

സംവിധായകന്‍  രാജമൗലി മഹാഭാരതം സിനിമയാക്കിയാല്‍ കൃഷ്ണ വേഷം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍. ആമിറിന്റെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം ദംഗലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകായിരുന്നു നടന്‍ .

ബാഹു ബലി സംവിധായകന്‍ രാജമൗലി പ്രശസ്ത തെന്നിന്ത്യന്‍ നടന്മാരെ ഉള്‍പ്പെടുത്തി മഹാഭാരതം സിനിനയാക്കുന്നുണ്ടെന്ന് നേരത്തേ  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാഭാരതം ബിഗ് സക്രീനില്‍

സംവിധായകന്‍ എസ് എസ് രാജമൗലി ഇന്ത്യയിലെ പ്രമുഖ നടന്‍മാരെ ഉള്‍പ്പെടുത്തി മഹാഭാരതകഥ ബിഗ് സ്ക്രീനിലവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആമിര്‍.

ആമിര്‍ ചിത്രം ദംഗല്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ചിത്രം ദംഗല്‍ ഡിസംബര്‍ 23 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം മുന്‍ ഇന്ത്യന്‍ ഗുസ്തി താരമായ മഹാവീര്‍ സിങ് ഫൊഗാട്ടിന്റെ ജീവിതത്തെ ആസപദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

തന്റെ അടുത്ത ചിത്രം എട്ടു മാസത്തിനുള്ളില്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷന്‍ എന്നു കൂടി വിളിപ്പേരുള്ള ആമിര്‍ തന്റെ അടുത്ത ചിത്രം എട്ടു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് പറയുന്നത്.

മൂന്നു വര്‍ഷത്തില്‍ ഒരു ചിത്രം

രണ്ടോ മൂന്നോ വര്‍ഷത്തിലാണ് ഒരു ആമിര്‍ ചിത്രം പുറത്തിറങ്ങാറ്. താന്‍ ഏറ്റെടുക്കുന്ന ഏതു ചിത്രമായാലും അതിലെ തന്റെ കഥാപാത്രത്തി ന്റെ സ്വാഭാവികതയക്കു വേണ്ടി നിലകൊള്ളുന്ന നടനാണ് ആമിര്‍. ഈയിടെ ദംഗലിനു വേണ്ടി ശരീരഭാരം 90 കിലോ ആക്കി ഉയര്‍ത്തിയ നടന്‍ മാസങ്ങള്‍ക്കുള്ളിലാണ് ചിത്രീകരണത്തിനായി വീണ്ടും കുറച്ചുകൊണ്ടു വന്നത്.

English summary
Actor Aamir Khan said that he would love to play the role of Hindu God Krishna. “If a film is being made on the epic Mahabharata, I would like to play the role of Krishna, “Aamir said amid rumours of Baahubali director S S Rajamouli planning to make a film on Mahabharata.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam