മികച്ച നടനായി രണ്‍വീര്‍ സിംഗ്, നടി ആലിയ ഭട്ട്! ഐഐഎഫ്എ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
വീണ്ടും താരസമ്പന്നമായ ഒരു പുരസ്‌കാര പ്രഖ്യാപനം കൂടി നടന്നിരിക്കുകയാണ്. ദ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2019 പ്രഖ്യാപിച്ചു. മുംബൈയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, സല്‍മാന്‍ ഖാന്‍, രേഖ, മാധൂരി ദീക്ഷിത്, ഷാഹിദ് കപൂര്‍ എന്നിങ്ങനെ ബോളിവുഡില്‍ നിന്നുള്ള താരങ്ങളെല്ലാവരും അണിനിരന്നിരുന്നു.
ഗ്രീന്‍ കാര്‍പെറ്റില്‍ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങളെല്ലാവരും എത്തിയത്. ഐഐഎഫ് എ യുടെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം രണ്‍വീര്‍ സിംഗിനായിരുന്നു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ സ്വന്തമാക്കി. ഇത് മാത്രമല്ല പുതുമുഖങ്ങള്‍ക്കുള്ളതും മറ്റുമായി നിരവധി അംഗീകാരങ്ങളായിരുന്നു താരങ്ങളെ തേടി എത്തിയത്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു രണ്‍വീര്‍ സിംഗിന് മികച്ച നടനുള്ള അംഗീകാരം നേടി കൊടുത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വലിയ കലാപങ്ങള്‍ക്ക് തുടക്കമിട്ട് കൊ്ണ്ടായിരുന്നു പത്മാവത് തിയറ്ററുകളിലേക്ക് എത്തിയത്. ദീപിക പദുക്കോണും ഷാഹിദ് കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. പുരസ്‌കാരവേദിയില്‍ ആരാധകരെ ത്രസിപ്പിക്കുന്ന ഫാഷന്‍ ലുക്കിലായിരുന്നു രണ്‍വീര്‍ എത്തിയത്. ഭര്‍ത്താവ് പുരസ്‌കാരം വാങ്ങിക്കാനെത്തിയ വേദിയില്‍ തിളങ്ങി നിന്നത് രണ്‍വീറിന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണ്‍ ആയിരുന്നു.

രണ്‍വീര്‍ മികച്ച നടന്‍ ആയപ്പോള്‍ ആലിയ ഭട്ട് ആണ് മികച്ച നടി. റാസി എന്ന സിനിമയിലെ അഭിനയമായിരുന്നു ആലിയ്ക്ക് ഈ അംഗീകാരം നേടി കൊടുത്തത്. സ്‌പൈ ത്രില്ലര്‍ ചിത്രമായി ഒരുക്കിയ സിനിമ മേഘ്‌ന കുല്‍സര്‍ ആണ് സംവിധാനം ചെയ്തത്. ആലിയയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് റാസി അന്ന് മുതല്‍ വിലയിരുത്തപ്പെട്ടത്. ബോളിവുഡിലെ ക്യൂട്ട് സുന്ദരിയ്ക്ക് വീണ്ടും അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിക്കി കൗശല്‍ ആണ് ഐഐഎഫ്എ യിലെ മികച്ച സഹതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പമദമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. മികച്ച സഹനടിയായി അദിതി റാവു തിരഞ്ഞെടുക്കപ്പെട്ടു. പത്മാവതിലെ പ്രകടനത്തിനാണ് അദിതിയ്ക്ക് അംഗീകാരം ലഭിച്ചത്.

മികച്ച പുതുമുഖ നടിയായി താരപുത്രി സാറ അലിഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സാറയുടെ അരങ്ങേറ്റ സിനിമയായ കേദാര്‍നാഥിലൂടെയാണ് താരപുത്രിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച പുതുമുഖ നടനായി ഇഷാന്‍ ഖട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജാന്‍വി കപൂറിനൊപ്പം അഭിനയിച്ച ധടകിലെ പ്രകടനമായിരുന്നു ഇഷാനെ ശ്രദ്ധേയനാക്കിയത്. മികച്ച സംവിധായകനായി ശ്രീറാം രാഘവന്‍ പുരസ്‌കാരം നേടി. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമ അന്ധാധുന്‍ ശ്രീറാം ആയിരുന്നു സംവിധാനം ചെയ്തത്. മികച്ച സ്റ്റോറിയ്ക്കുള്ള പുരസ്‌കാരവും അന്ധാുധന്‍ സ്വന്തമാക്കി. മികച്ച സംഗീതം സോനു കെ ടിട്ടു കി സ്വീറ്റി, മികച്ച വരികള്‍ അമിത് ഭട്ടാചാര്യ (ധഠക്).

മികച്ച പിന്നണി ഗായിക: ഹര്‍ഷീപ് കൗര്‍ (റാസി)
മികച്ച പിന്നണി ഗായകന്‍: അര്‍ജിത് സിംഗ് (റാസി)
മികച്ച നടന്‍ (20 വര്‍ഷം): രണ്‍ബീര്‍ കപൂര്‍
മികച്ച നടി (20 വര്‍ഷം) : ദീപിക പദുക്കോണ്‍
മികച്ച സംഗീത സംവിധായകന്‍ (20 വര്‍ഷം): പ്രിതം
മികച്ച ഫിലിം (20 വര്‍ഷം): കഹോ നാ പ്യാര്‍ ഹേ
മികച്ച സംവിധായകന്‍ (20 വര്‍ഷം) : രാജ്കുമാര്‍ ഹിരാനി


Click it and Unblock the Notifications