പ്രണയം അവസാനിപ്പിക്കുന്നു? കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ഇല്യാന ഡിക്രൂസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി , തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓസ്‍ട്രേലിയൻ ഫോട്ടോഗ്രാഫറായ ആൻഡ്ര്യൂസ് നീബോണുമായി താരം പ്രണയത്തിലായിരുന്നു. ലിവിംഗ് പാര്‍ട്‍ണര്‍ ആൻഡ്രൂ നീബോണുമായുള്ള ചിത്രങ്ങൾ ഇല്യാന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത ഇരുവരും വേർപിരിയുകയാണത്രേ. ബോളിവുഡ് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആൻഡ്രൂസിനോടൊപ്പമുളള ചിത്രങ്ങൾ സമൂഹമധ്യമങ്ങളിൽ നിന്ന് ഇല്യാന നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് ഇരുവരും വേർപിരിയുകയാണെന്നുള്ള വാർത്തകൾക്ക് അടിസ്ഥാനം. എന്നാൽ താരം ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആൻഡ്ര്യൂസുമായുള്ള പ്രണയവും ലിവ് റിലേഷനുമൊക്കെ ബോളിവുഡ് കോളങ്ങളിൽ ചർച്ചയായിരുന്നു. ഇത് ഒളിച്ചു വെയ്ക്കാനും താരം ശ്രമിച്ചിട്ടില്ലായിരുന്നു.

ഒരിക്കൽ പ്രണയത്തെ കുറിച്ചും ലീവിങ് റിലേഷനെ കുറിച്ചും ആരാഞ്ഞപ്പോൾ ,വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നാണ് ഇല്യാന പ്രതികരിച്ചിരുന്നത്. അതു പോലെ ഇത് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കേണ്ടതല്ല എന്നും ഇല്യാന പറഞ്ഞിരുന്നു. 'ഹബ്ബി' എന്നായിരുന്നു ആൻഡ്ര്യൂസിനെ അഭിമുഖങ്ങളിൽ താരം വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബ്രേക്കപ്പ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X