ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ബെല്ലി ഡാൻസ്! ഇല്യാനയുടെ ഡാൻസ് വൈറലാകുന്നു
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് ഇലിയാന ഡിക്രൂസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ ബെല്ലി ഡാൻസ് ട്രിന്റിങ്ങാവുകയാണ്. താരം തന്നെയാണ് ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിലെ കൊഴിപ്പ് മാറാൻ വേണ്ടിയാണ് ഇത്തരത്തിൽ നൃത്തം ചെയ്യുന്നതെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിച്ചു. താരത്തിന്റെ ാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കാമുകനും ലീവിങ് പങ്കാളിയുമായ ആൻഡ്രൂസ് നീബോണുമായുള്ള ബന്ധം പിരിഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏറെ നാളുകളായുള്ള റിലേഷനാണ് വേർ പിരിഞ്ഞത്. താരത്തിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്ന് ആൻഡ്രൂസിനെ താരം ഒഴിവാക്കിയിരുന്നു.
കാമുകനുമായി വേർപിരിഞ്ഞതിനു ശേഷം നിരവധി അശ്ലീല ചോദ്യങ്ങളും കമന്റുകളും താരത്തിന് നേരിടേണ്ടി വന്നു. ആരാധകരുമായി സംവാദിക്കുന്നതിനിടെ താരത്തിനോട് മോശമായ ചോദ്യം ഉന്നയിച്ചു കൊണ്ട് ഒരു വിരുതൻ രംഗത്തെത്തിയിരുന്നു. ''എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്''? എന്നായിരുന്നു ഇയാളുടെ ചോദ്യം.ഉടൻ തന്നെ ചോദ്യത്തിന് ഇല്യാന മറുപടി നൽകുകയും ചെയ്തു.''നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക''? എന്നായിരുന്നു താരത്തിന്റെ മറുപടി.


Click it and Unblock the Notifications











