»   »  ഇല്യാന ഇനി തെന്നിന്ത്യയിലേയ്ക്കില്ല

ഇല്യാന ഇനി തെന്നിന്ത്യയിലേയ്ക്കില്ല

Posted By:
Subscribe to Filmibeat Malayalam
ബര്‍ഫി മധുരിയ്ക്കുമോ കയ്ക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു നടി ഇല്യാന. തന്റെ ആദ്യ ബി ടൗണ്‍ ചിത്രം തകര്‍ത്തോടുന്നുവെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ ഇല്യാന പ്രഖ്യാപിച്ചു-ഇനി തെന്നിന്ത്യ വേണ്ട.

ബി ടൗണില്‍ ഗംഭീര തുടക്കം ലഭിച്ച സ്ഥിതിയ്ക്ക് ഹിന്ദി വിട്ടൊരു കളിയ്ക്ക് താനില്ലെന്നാണ് നടി പറയുന്നത്. ബര്‍ഫി തീയേറ്ററുകളിലെത്തിയതോടെ ഇല്യാനയെ തേടി ബി ടൗണില്‍ നിന്ന് ഒട്ടേറെ ഓഫറുകളും എത്തുന്നു. ബി ടൗണില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ സ്ഥിരതാമസമാക്കാനും താരം ആലോചിയ്ക്കുന്നുണ്ടത്രേ.

ബര്‍ഫി വിജയിച്ചാലും ഇല്ലെങ്കിലും ബി ടൗണില്‍ തന്നെ നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് നടി സൂചിപ്പിച്ചിരുന്നു. ചിത്രം പരാജയപ്പെട്ടാലും അത് താന്‍ കാര്യമാക്കില്ലെന്ന് പറഞ്ഞ താരം ഇപ്പോള്‍ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്.

English summary
Ileana D'Cruz wants to make it big in Bollywood. With plans to settle here, she is looking for a perfect pad for herself in the city of dreams.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam