»   » ബാത് ടബ്ബില്‍ നിന്നും കാമുകനെടുത്ത നഗ്ന ഫോട്ടോ..നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു..

ബാത് ടബ്ബില്‍ നിന്നും കാമുകനെടുത്ത നഗ്ന ഫോട്ടോ..നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആസ്ട്രലിക്കാരനും ഫോട്ടോഗ്രാഫറുമായ കാമുകന്‍ ബാത് ടബ്ബില്‍ നിന്നെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത് ബോളിവുഡ് നടി.

ബോളിവുഡ് ,തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിദ്യമായ ഇല്ലീന ഡിക്രൂസാണ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതു വരെ ഒരു ലക്ഷത്തിലധികം ലൈക്കുമായാണ് പോസ്റ്റ് മുന്നേറുന്നത്.

ഇല്ലീന ഡിക്രൂസ്

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളായ പോക്കിരി ,ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഇല്ലീന ഡിക്രൂസ്. അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെയായിരുന്നു ഇല്ലീനയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രത്തില്‍ ഇല്ലീന ശ്രദ്ധേയ വേഷമാണ് ചെയ്തത്. ബര്‍ഫിയിലെ അഭിനയത്തിന് നടിയ്ക്ക് ഫിലീം ഫെയര്‍ അവാര്‍ഡും ലഭിച്ചു.

50 ലധികം ചിത്രങ്ങള്‍ നിരവധി അവാര്‍ഡുകള്‍

ഹിന്ദി, തമിഴ് ,തെലുങ്ക് ഭാഷകളിലായി 50 ലധികം ചിത്രങ്ങളിലഭിനയിച്ച നടിയ്ക്ക് ഫിലീംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫറുമായുള്ള ബന്ധം

ഇല്ലീനയ്ക്ക് അഞ്ചു വര്‍ഷത്തിലേറെയായുള്ള ബന്ധമാണ് ഫോട്ടോഗ്രാഫര്‍ അന്‍ഡ്ര്യൂ ന്യൂബോണുമായുള്ളത്. ഇരുവരും പൊതുപരിപാടികളിലുള്‍പ്പെടെ പലയിടങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

ആന്‍ഡ്ര്യൂൂ പകര്‍ത്തിയ ചിത്രങ്ങള്‍

ആന്‍ഡ്ര്യൂ പകര്‍ത്തിയ ഹോട്ട് ചിത്രങ്ങള്‍ ഇല്ലീന മുന്‍പും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഒടുവില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഇല്ലീനയുടെ ബാത് ടബ്ബ് ചിത്രം

ബോള്‍ഡ് പോസ്‌റ്റെന്ന് വിശേഷിപ്പിച്ച് ഒട്ടേറെ പേര്‍ ബാത് ടബ്ബ് ചിത്രത്തെ അനുകൂലിക്കുമ്പോള്‍ ചിത്രത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. പക്ഷേ ചിത്രത്തിനു കമന്റുചെയ്യാനുള്ള മാര്‍ഗ്ഗം നടി ബ്ലോക്ക് ചെയ്തതോടെ പൊങ്കാലക്കാരാണ് വിഷമത്തിലായത്.

ഇല്ലീനയുടെ പ്രതികരണം

തന്റെ വ്യക്തിപരമായ വിഷയങ്ങളില്‍ പ്രേക്ഷകര്‍ എന്തുപറയുന്നുവോ താനത് മുഖവിലക്കെടുക്കാറില്ലെന്ന് ഇല്ലീന നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Ileana D’cruz has posed nude in a bathtub for her photographer boyfriend Andrew Kneebone, and this has created a buzz among her fans on social media. The sensuous picture has a warm tone and shows a peaceful Ileana resting in her bathtub.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam