യഥാര്‍ത്ഥ ഡേറ്റിങ് ഉണ്ടായിട്ടില്ല, സംഭവിച്ചത് ഇത്, ബ്രേക്ക്അപ്പിന്റെ കാരണം വ്യക്തമാക്കി ഇല്യാന
നടി ഇല്യാന ഡിക്രൂസും ഓസ്ട്രോലിയൻ ഫേട്ടോഗ്രോഫർ ആൻഡ്രൂസ് നീബോണുമായുള്ള ബ്രേക്കപ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താരം ഗർഭിണിയാണെന്നു തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രക്കപ്പ് വാർത്ത പ്രചരിച്ചത്. ഇപ്പോഴിത ബ്രേക്കപ്പിനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇല്യാന ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു യഥാർഥ ഡേറ്റ് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി, പ്രണയ ഗാനം പാടി, പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു... അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു" എന്നാണ് ഇല്യാന പറഞ്ഞത്. പുതിയ ചിത്രം 'പാഗല്‍പന്തി'യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് ഇല്യാന പ്രണയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നീബോണിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ഒരുമിച്ചുളള ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ബ്രക്കപ്പ് വിവര പുറം ലോകം അറിഞ്ഞത്.
ബ്രേക്കപ്പിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇല്യാന. . ചിത്രങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ തന്റേ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി താരങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു ഇവരുടെ ഒന്നിച്ചുളള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. താരങ്ങളുടെ വേർ പിരിയൽ അക്ഷരം പ്രതി ഞെട്ടിക്കുന്നതായിരുന്നു.


Click it and Unblock the Notifications











