വിഷാദ രോഗത്തിന് അടിമപ്പെട്ടു! ഒരു ദിവസം കഴിച്ചത് 12 ഗുളികകള്‍! വെളിപ്പെടുത്തലുമായി വിജയുടെ നായിക
തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്കിലും ഹിന്ദിയിലുമാണ് നടി കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നത്. ദളപതി വിജയുടെ ഹിറ്റ് ചിത്രം നന്‍പനില്‍ നായികയായത് ഇല്യാനയായിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. അടുത്തിടെ ഇല്യാന കാമുകനും ലിവിങ് പങ്കാളിയുമായ ആന്‍ഡ്രൂസ് നിബോണുമായുളള ബന്ധം പിരിഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഏറെ നാളുകളായുളള റിലേഷനാണ് ഇരുവരും അവസാനിപ്പിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ആന്‍ഡ്രൂസിനെ നടി ഒഴിവാക്കിയിരുന്നു. കാമുകനുമായുളള ബന്ധം പിരിഞ്ഞതിന് ശേഷം നടി വിഷാദ രോഗത്തിന് അടിമയായെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനെ മറികടക്കാനായുളള ചികില്‍സയിലാണ് താരം ഇപ്പോഴുളളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ചികില്‍സ തേടുമ്പോള്‍ താന്‍ ഒരു ദിവസം 12 ഗുളികകള്‍ കഴിക്കാറുണ്ടായിരുന്നുവെന്ന് നടി പറയുന്നു. അത് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ഭാരം കുറയ്ക്കുന്നതിനായി ജിമ്മില്‍ പോകുമ്പോഴും മാധ്യമങ്ങള്‍ ട്രോളുകളിലേക്ക് നയിക്കുന്ന ഫോട്ടോകള്‍ എടുക്കാറുണ്ടെന്നും ഇലിയാന വെളിപ്പെടുത്തി. നേരത്തെ സ്ലിം ലുക്കില്‍ നിന്നും തടി കൂടിയതിന്റെ പേരില്‍ നിരവധി ട്രോളുകളാണ് ഇല്യാനയെ കളിയാക്കി കൊണ്ടു വന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എല്ലാം വന്ന് മോശം ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കെല്ലാം ചുട്ടമറുപടിയാണ് നടി നല്‍കിയിരുന്നത്. സിനിമകളില്‍ അത്ര സജീവമല്ലാതിരുന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ടായിരുന്നു താരം. തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചാണ് ഇല്യാന എത്താറുളളത്. മുന്‍പ് ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും ഇല്യാന തുറന്നുപറഞ്ഞിരുന്നു.

നിരവധി തവണ ആത്മഹത്യയ്ക്ക് മുതിര്‍ന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു .പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും ജീവിതം പോലും വിരസമായി തോന്നിയൊന്നും ഇലിയാന പറഞ്ഞിരുന്നു. മരുന്നിലൂടേയും സൈക്കേതെറാപ്പിയിലൂടേയുമാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയതെന്നും നടി പറഞ്ഞിരുന്നു.ഒരിടവേളയ്ക്ക് ശേഷം നടി ബോളിവുഡില്‍ സജീവമാവുകയാണ്. ബോളിവുഡില്‍ പാഗല്‍പന്തി എന്ന ചിത്രമാണ് നടിയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രം.

തെന്നിന്ത്യയില്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതല്‍ തിളങ്ങിയിരുന്നത്. തെലുങ്കിലെ സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നടി. 2006ല്‍ റാമിന്റെ നായികയായി ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 25ല്‍ അധികം സിനിമകളില്‍ ബോളിവുഡിലും തെന്നിന്ത്യയിലുമായി നടി അഭിനയിച്ചു.


Click it and Unblock the Notifications











