13 വയസ്സു മുതൽ ശരീരത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചു! നേരിട്ട അപമാനത്തെ കുറിച്ച് നടി
നടിമാർക്ക് നേരെയുണ്ടാകുന്ന ബോഡി ഷെയിമിങ്ങ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കൗമാരം മുതൽ തനിയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് വെളിപ്പെടുത്തികയാണ് നടി ഇല്യാന ഡിക്രൂസ്. 13 വയസ്സു മുതൽ ഇത്തരത്തിലുള്ള ഗോസിപ്പുകൾ കേൾക്കുകയായിരുന്നു. എന്നാൽ പിന്നീട് തന്റെ അപൂർണ്ണതകളെ സ്നേഹിക്കാനും ഉൾക്കൊള്ളാനും പഠിക്കുകയായിരുന്നു.

കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിർണ്ണായമായ കാലഘട്ടമാണ. അക്കാലത്ത് തന്നെയാണ് താൻ ശരീരത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടത്. ഒരാൾ നമ്മളെ വിമർശിക്കുന്നത് അയാളുടെ കാഴ്ചപ്പാടിലൂടെയാകും. എന്നാൽ പിന്നീട് ആ കാഴ്ചയിലൂടെയാകും നമ്മൾ നമ്മുടെ ശരീരത്തെ നോക്കി കാണുക. നിങ്ങളുടെ ശരീരം സാധരണ പോലെയല്ലല്ലോ എന്ന കമന്റും ഞാൻ കേട്ടിട്ടുണ്ട്.
എന്നാാൽ ഒടുവിൽ സ്വന്തം ശരീരത്തിൽ ഞാൻ സംത്യപ്തി കണ്ടെത്തുകയായിരുന്നു. അതോടെ തനിയ്ക്ക് ആത്മവിശ്വാസവും ലഭിച്ചു- നടി പറഞ്ഞു. അപൂർണ്ണതകളാണ് ജീവിതത്തിന്റേയും ശരീരത്തിന്റേയും പ്രത്യേകത. ശരീരത്തെ മനസ്സിലാക്കിന അതിനെ സ്നേഹിക്കാൻ പഠിക്കണം. ഒരു വ്യക്തതിയുടെ അപൂർണ്ണതയാണ് ആ വ്യക്തിയുടെ പ്രത്യേകത. ഇല്യാന പറഞ്ഞു.


Click it and Unblock the Notifications











