»   » അജയ് ദേവ്ഗണിന് മുന്നില്‍ പൂര്‍ണ നഗ്നയായി നിന്ന ഐഡിയ തന്റേതാണെന്ന് നായിക ഇല്യാന!

അജയ് ദേവ്ഗണിന് മുന്നില്‍ പൂര്‍ണ നഗ്നയായി നിന്ന ഐഡിയ തന്റേതാണെന്ന് നായിക ഇല്യാന!

Posted By: Rohini
Subscribe to Filmibeat Malayalam

കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ ഏതറ്റം വരെയും പോകുന്ന പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. സിനിമയില്‍ അങ്ങനെ നായകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ നായിക ചെയ്തത് എന്താണെന്നറിയാമോ... ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്നയായി നിന്നു!!

ഇല്യാനയുടെ നാഭിയ്ക്ക് നേരെ സംവിധായകന്‍ എറിഞ്ഞത് കല്ല്! എന്തിനെന്നോ???

ബാദുഷ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ഈ രംഗം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ഐഡിയ തന്റേതായിരുന്നു എന്ന് നടി വെളിപ്പെടുത്തി. അജയ് ദേവഗണിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് ഇല്യാന പറയുന്നത് വായിക്കാം..

കഥാപശ്ചാത്തലം

റിലീസിന് തയ്യാറെടുക്കുന്ന ബാദുഷ എന്ന ചിത്രത്തില്‍ ഇല്യാന മഹാറാണിയായും അജയ് ദേവഗണ്‍ ജോലിക്കാരനായിട്ടുമാണ് എത്തുന്നത്. ജോലിക്കാരനുമായി മഹാറാണി പ്രണയത്തിലായിരുന്നു. ആ പ്രണയത്തിലെ വിശ്വാസം അറിയിക്കുന്ന രംഗത്തായിരുന്നു ജാക്കറ്റ് ഊരിയുള്ള ഇല്യാനയുടെ അഭിനയം.

ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രി

എനിയ്ക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ സിനിമയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് ഇല്യാന പറയുന്നു. അജയ് യുടെ കണ്ണുകള്‍ പോലും ഒരുപാട് കഥകള്‍ പറയും. അജയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ അറിയാതെ നമ്മളും ആ കഥാപാത്രമായി മാറിപ്പോവും.- ഇല്യാന പറഞ്ഞു.

അത് എന്റെ ഐഡിയ

കാമുകനോടുള്ള വിശ്വാസം കാണിക്കാന്‍ ജാക്കറ്റ് ഊരി അഭിനയിക്കാം എന്ന ഐഡിയ തന്റേതാണ് എന്ന് ഇല്യാന വെളിപ്പെടുത്തി. അതില്‍ തെറ്റായി ഒന്നും എനിക്ക് തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന ഉറപ്പുണ്ട്.

ഇതിന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല

അധികം ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും ഇതിന് മുന്‍പ് ഞാന്‍ അഭിനയിച്ചിട്ടില്ല. ചുംബന രംഗങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ബാദുഷയില്‍ ആ പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ഇതിലും നല്ല ഒരു രംഗമില്ല എന്ന് തോന്നി.

അജയുടെ സഹകരണം

അജയ് ദേവ്ഗണിനെ പോലെ ഒരു നടനൊപ്പം ഇത്തരമൊരു രംഗം അഭിനയിക്കുന്നതിലെ കംഫര്‍ട്ട് ലെവല്‍ എനിക്ക് അറിയാമായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ്, ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവഗണ്‍ ആണെന്ന് ഇല്യാന പറയുന്നു.

പ്ലാന്‍ ചെയ്തതല്ല

നമുക്ക് വിശ്വാസമുള്ളവര്‍ക്കൊപ്പം ഇത്തരമൊരു ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമല്ല എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല, ഇങ്ങനെ ഒരു രംഗം പ്ലാന്‍ ചെയ്ത് വന്നതല്ല. ഷൂട്ടിങിനിടയില്‍ എനിക്ക് തോന്നിയ ഐഡിയ ആണ്- ഇല്യാന പറഞ്ഞു.

English summary
Ileana D'Cruz: The idea of dropping the jacket in Baadshaho was mine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam