കുഞ്ഞിന്റെ അച്ഛനെ വിവാഹം ചെയ്തോ?; ഇല്യാനയുടെ മറുപടി; 'കുഞ്ഞ് മറ്റൊരു മുറിയിൽ ഉറങ്ങുന്നതിന് കരഞ്ഞു'

നടി ഇല്യാന ഡിക്രൂസ് ​ഗർഭിണിയാണെന്ന വാർത്ത ആരാധകർക്ക് സർപ്രെെസായിരുന്നു. വിവാഹിതയായാണെന്നോ ലിവിം​ഗ് ടു​ഗെദറിൽ ആണെന്നോ ഇല്യാന എവിടെയും വ്യക്തമാക്കിയിരുന്നില്ല. അതിനാൽ തന്നെ​ ​ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പല അഭ്യൂഹങ്ങളും വന്നു. ഇല്യാന സിം​ഗിൾ മദർ ആകാൻ തീരുമാനിച്ചതാണോ എന്ന ചോദ്യം വരെ വന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇല്യാന തന്റെ പങ്കാളി മൈക്കൽ ഡോളന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

കഴിഞ്ഞ ജൂൺ മാസത്തിലാണ് ​ഗർഭിണിയാണെന്ന് ഇല്യാന അറിയിച്ചത്. ആ​ഗസ്റ്റ് മാസത്തിൽ കുഞ്ഞ് പിറന്നു. കോ ഫീനിക്സ് ഡോലൻ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ അമ്മയായതിനെക്കുറിച്ചും തന്നെക്കുറിച്ച് വന്ന അഭ്യൂഹങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇല്യാന ഡിക്രൂസ്. പ്രസവശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ തന്നെ വലച്ചിരുന്നെന്ന് ഇല്യാന പറയുന്നു.

Ileana DCruz

പോസ്റ്റ്പാർട്ടം ഡിപ്രഷൻ യാഥാർത്ഥ്യമാണ്. അതിന് തയ്യാറെടുപ്പ് നടത്താൻ പറ്റില്ല. വീട്ടിൽ എനിക്ക് നല്ലൊരു സപ്പോർട്ട് സിസ്റ്റവും എന്നെ ശ്രദ്ധിക്കാൻ ഡോക്ടർമാരുടെ ഒരു ടീമും ഉള്ളതിൽ സന്തോഷമുണ്ട്. 'മം​ ​ഗിൽറ്റ്' സത്യമാണ്. ഒരിക്കൽ എന്റെ റൂമിൽ വെച്ച് ഞാൻ കരഞ്ഞു. എന്ത് പറ്റിയെന്ന് പങ്കാളി ചോദിച്ചു. ഇത് നിസാരമാണെന്ന് തോന്നാം, പക്ഷെ മകൻ അപ്പുറത്തെ മുറിയിലാണ് കിടക്കുന്നത്, എനിക്കവനെ മിസ് ചെയ്യുന്നെന്ന് താൻ പറഞ്ഞെന്ന് ഇല്യാന ഡിക്രൂസ് ഓർത്തു.

വളരെ ശക്തമായ വൈകാരികതയിലൂടെ കുഞ്ഞ് പിറന്ന ശേഷം നമ്മൾ കടന്ന് പോകും. ഞാനിപ്പോഴും അതിലൂടെ കടന്ന് പോകുന്നു. മൈക്കൽ ഒരു നല്ല പങ്കാളിയാണ്. അദ്ദേഹത്തോട് ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ല. തനിക്ക് ഇടവേള തന്ന് മൈക്കൽ കുഞ്ഞിനെ നോക്കാറുണ്ടെന്നും ഇല്യാന പറയുന്നു. സ്നേഹവും പിന്തുണയും നൽകുന്ന പങ്കാളിയാണ് മൈക്കൽ. കണ്ടുമുട്ടിയ അന്ന് മുതൽ ഇത് തുടരുന്നു. ഇന്ത്യയിൽ നാല് തവണ അദ്ദേഹം വന്നിട്ടുണ്ട്.

Ileana DCruz

മുംബൈ അദ്ദേഹത്തിന് ന്യൂയോർക്കിനെ ഓർമ്മിപ്പിക്കുന്നു. തന്റെ ഒരുപാട് സിനിമകൾ മൈക്കൽ കണ്ടിട്ടുണ്ടെന്നും ഇല്യാന വ്യക്തമാക്കി. തന്റെ പങ്കാളി മൈക്കൽ ഡോളനെക്കുറിച്ചും ഇല്യാന സംസാരിച്ചു. അതേസമയം താൻ വിവാഹിതയാണോ എന്ന കാര്യം വ്യക്തമാക്കാൻ ഇല്യാന തയ്യാറായില്ല. ഒരുപാട് അഭ്യൂഹങ്ങളുണ്ട്. അതങ്ങനെ നിൽക്കട്ടെ. ചെറിയൊരു നി​ഗൂഢത ഉള്ളത് നല്ലതാണ്. ജീവിതത്തിലെ ഈയൊരു ഭാ​ഗത്തെക്കുറിച്ച് എത്ര മാത്രം സംസാരിക്കാമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല.

നേരത്ത തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് അതേക്കുറിച്ച് ആളുകൾ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റും. എന്നാൽ പങ്കാളിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആളുകൾ അസംബന്ധം പറയുന്നത് തനിക്കിഷ്ടമല്ലെന്നും ഇല്യാന ഡിക്രൂസ് വ്യക്തമാക്കി.

നേരത്തെ ഫോട്ടോ​ഗ്രാഫർ ആൻഡ്ര്യൂ ന്യൂബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. ഇവർ വിവാ​ഹിതരാണെന്നും അന്ന് ​ഗോസിപ്പുകൾ വന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ബ്രേക്കപ്പിന് ശേഷമുണ്ടായ വിഷമം മറികടക്കാൻ തനിക്ക് തെറാപ്പി തേടേണ്ടി വന്നിട്ടുണ്ടെന്ന് ഇല്യാന പറഞ്ഞിരുന്നു. കരിയറിൽ ഏറെ നാളായി ഇല്യാന പഴയത് പോലെ സജീവമല്ല.

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഇല്യാന ബോളിവുഡിലേക്ക് കടക്കുന്നത്. ബർഫി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമായ ഇല്യാന പിന്നീട് കരിയറിലെ തിരക്കുകൾ കുറച്ചു.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X