​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം തോന്നിയത്; ഒറ്റയ്ക്കല്ല കുഞ്ഞിനെ നോക്കുന്നത്; ഇല്യാന പറയുന്നു

കരിയറിലെ തിരക്കുകൾ മാറ്റി വെച്ച് ജീവിതത്തിലെ പുതിയൊരു ഘട്ടം ആസ്വദിക്കുകയാണ് ഇല്യാന ഡിക്രൂസ്. അടുത്തിടെയാണ് നടി അമ്മയായത്. ഇല്യാന ​ഗർഭിണിയാണെന്ന വാർത്ത നടിയുടെ ആരാധകരെ സംബന്ധിച്ച് സർപ്രെെസായിരുന്നു. വിവാഹത്തെക്കുറിച്ചോ തന്റെ പങ്കാളിയെക്കുറിച്ചോ അതിന് മുമ്പ് ഇല്യാന സംസാരിച്ചി‌ട്ടില്ല. സിം​ഗിൾ മദറാകാനാണോ ഇല്യാനയുടെ തീരുമാനമെന്നായിരുന്നു ഏവരുടെയും ചോദ്യം.

എന്നാൽ അഭ്യൂഹങ്ങൾ കുറച്ച് നാളുകൾക്കുള്ളിൽ അവസാനിച്ചു. മെെക്കൽ ഡോലൻ എന്ന തന്റെ പങ്കാളിയു‌‌ടെ ഫോട്ടോ ഇല്യാന പങ്കുവെച്ചു. ​ഗർഭിണിയായ ശേഷമാണ് ഇരുവരും വിവാഹിതരായത്. ആ​ഗസ്റ്റ് ഒന്നിനാണ് ഇല്യാനയ്ക്ക് ആൺകുഞ്ഞ് പിറന്നത്. മൈക്കൽ ഫിനിക്സ് ഡോലൻ എന്നാണ് മകന്റെ പേര്. കഴിഞ്ഞ ദിവസം മകന്റെ ഫോട്ടോ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

Ileana Dcruz

സോഷ്യൽ മീഡിയയിൽ സജീവമായ ഇല്യാന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അമ്മയായ ശേഷമുള്ള ജീവിതത്തെക്കുറിച്ചും മകന്റെ വിശേഷങ്ങളുമെല്ലാം ഇല്യാന ഡിക്രൂസ് പങ്കുവെച്ചു. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം മനസിൽ തോന്നിയ കാര്യങ്ങളെന്തെന്ന് ഇല്യാന പങ്കുവെച്ചു.

അവിശ്വസനീയമാം വിധം വൈകാരികമായ നിമിഷമായിരുന്നു അത്. ഇപ്പോഴും തന്റെ കൊച്ചുകുഞ്ഞിനെ ചേർത്ത് പിടിക്കുന്നത് സ്വപ്നതുല്യമായി തോന്നുന്നെന്നും ഇല്യാന വ്യക്തമാക്കി. പ്രസവ സമയത്തും കുഞ്ഞ് പിറന്ന ശേഷവും തനിക്ക് താങ്ങായ അമ്മയുടെ സാന്നിധ്യത്തെക്കുറിച്ചും ഇല്യാന സംസാരിച്ചു. ​ഗ​ർഭകാലത്തെ എല്ലാ ഘട്ടങ്ങളിലും അമ്മ ഒപ്പമുണ്ടായിരുന്നു.

Ileana Dcruz

അമ്മ ഒപ്പമുള്ളതിൽ ഞാൻ ഭാ​ഗ്യവതിയാണ്. കുഞ്ഞിന്റെ മുഖം ആദ്യമായി കാണുന്നത് അത് മനോഹരമായ അനുഭവമാണെന്നും ഇല്യാന വ്യക്തമാക്കി. ഒറ്റയ്ക്ക് എങ്ങനെ കുഞ്ഞിനെ നോക്കാൻ സാധിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റയ്ക്ക് അല്ല കുഞ്ഞിനെ നോക്കുന്നതെന്ന് മറുപടി നൽകിയ ഇല്യാന മൈക്കൽ ഡോലനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു.

സിനിമാ രം​ഗത്തേക്ക് തിരിച്ച വരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ കുഞ്ഞിലാണ് മുഴുവൻ ശ്രദ്ധയെന്നും പക്ഷെ ഉടനെ തിരിച്ച് വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഇല്യാന വ്യക്തമാക്കി. 36 കാരിയായ ഇല്യാന നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്നു ഇല്യാന.

തെലുങ്കിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ​ഗ്ലാമറസ് വേഷങ്ങൾ തുട‌രെ ചെയ്ത ഇല്യാന പിന്നീട് ബോളിവുഡ് സിനിമകളിലേക്ക് ശ്രദ്ധ നൽകി. ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിൽ വൻ ജനപ്രീതി നേടിയ ഇല്യാന ഡിക്രൂസ് പിന്നീട് ഹിന്ദി സിനിമകളിലേക്ക് പൂർണ ശ്രദ്ധ നൽകി.

ഒരു ഘട്ടത്തിൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നത് ഇല്യാന നിർത്തി. ബോഡി ഷെയ്മിം​ഗിനെതിരെ നിരന്തരം സംസാരിക്കുന്ന നടിയാണ് ഇല്യാന. സ്ലിം ബ്യൂട്ടിയായി അറിയപ്പെട്ടിരുന്ന ഇല്യാന ഒരു ഘട്ടത്തിൽ വണ്ണം വെക്കുകയും നടിക്കെതിരെ കമന്റുകൾ വരികയും ചെയ്തു. പിന്നീടാണ് ബോഡി ഷെയ്മിം​ഗ് തന്നെ ബാധിക്കുന്നതെങ്ങനെയെന്ന് ഇല്യാന തുറന്ന് പറഞ്ഞത്.

ഒപ്പം വിഷാദ രോ​ഗത്തെ അഭിമുഖീകരിച്ച സമയത്തെക്കുറിച്ച് ഇല്യാന സംസാരിക്കുകയുണ്ടായി. നേരത്തെ ഓസ്ട്രേലിയൻ ഫോട്ടോഹ​ഗ്രാഫർ ആൻഡ്ര്യൂ നീബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. 2019 ൽ ഇരുവരും പിരിഞ്ഞു. ഇവർ വിവാഹിതരായിരുന്നെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇല്യാന ഡിക്രൂസ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X