»   » ബി ടൗണ്‍ വിട്ടൊരു കളിയ്ക്ക് ഇല്യാന ഇല്ല

ബി ടൗണ്‍ വിട്ടൊരു കളിയ്ക്ക് ഇല്യാന ഇല്ല

Posted By:
Subscribe to Filmibeat Malayalam
Ileana
ബി ടൗണിലെ തന്റെ കന്നിച്ചിത്രമായ ബര്‍ഫി വമ്പന്‍ വിജയം നേടിയതോടെ ഇല്യാനയുടെ ചിന്താഗതിയും മാറി. മുന്‍പ് തെന്നിന്ത്യയില്‍ നിന്ന് വരുന്ന ഓഫറുകള്‍ മടിയില്ലാതെ സ്വീകരിച്ചിരുന്ന നടിയ്ക്ക് ഇപ്പോള്‍ ബി ടൗണിനോടാണ് പ്രിയം.

കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രത്തിലേയ്ക്ക് നടിയെ ക്ഷണിക്കാന്‍ പോയ തമിഴ് സംവിധായകന്‍ നിരാശനായി മടങ്ങിയെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. റിച്ചയെയാണ് ആദ്യം ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇല്യാനയ്ക്ക് വേണ്ടി റിച്ചയെ മാറ്റുകയായിരുന്നു. നടി ഒരിക്കലും ഈ വേഷം നിരസിയ്ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു സംവിധായകന്‍. എന്നാല്‍ ഇനി തെന്നിന്ത്യയിലേയ്ക്കില്ലെന്ന നിലപാടിലാണ് നടി.

ബര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ രാശി തെളിഞ്ഞിരിയ്ക്കുകയാണ്. ഇപ്പോള്‍ ബി ടൗണില്‍ നിന്ന് തന്നെ തേടി ധാരാളം നല്ല ഓഫറുകള്‍ എത്തുന്നു. ഈ അവസരത്തില്‍ വീണ്ടും തെന്നിന്ത്യയിലേയ്ക്ക് പോയാല്‍ അത് തന്റെ കരിയറിനെ മോശമായി ബാധിക്കും. ഇപ്പോള്‍ കിട്ടുന്ന തരത്തിലുള്ള പരിഗണന പിന്നീട് ബോളിവുഡില്‍ നിന്ന് കിട്ടിയെന്നും വരില്ല. അതുകൊണ്ട് തത്കാലം ബി ടൗണ്‍ വിട്ടൊരു കളിയ്ക്ക് താനില്ലെന്ന് നടി പറയുന്നു.

English summary
South sensation Ileana D’Cruz has just lived out every actor’s dream. The sexy siren got a thumbs-up from both the audience and critics for an impressive Bollywood debut with 'Barfi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam