ടോയിലറ്റ് ഓഫീസ് മുറിയാക്കി! കങ്കണക്ക് മുംബൈ നഗരസഭയുടെ നോട്ടീസ്

നടി കങ്കണ റാണവത്തും ശിവസേനയും തമ്മിലുള്ള തുറന്ന യുദ്ധം കനക്കുകയാണ്. ഇപ്പോഴിത നടിയുടെ ബംഗ്ലാവിൽ നോട്ടീസ് പതിപ്പിച്ച് മുംബൈ കോർപ്പറേഷൻ. അനധികൃതനിർമ്മാണ പ്രവർത്തനം നടത്തിയതിനാണ് നടിക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കാണിച്ചാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

Kangana Ranaut

കങ്കണയുടെ സബർബൻ ബാന്ദ്രയിലുള്ള പാലി ഹിൽ ബംഗ്ലാവിലാണ് നഗരസഭ അധികൃതർ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റിയെന്നും പുതിയ ടോയിലറ്റ് സ്റ്റെയർകോസിന് സമീപമാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് അനുമതി വാങ്ങാതെയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട് ഇതിന ഉടനെ തന്നെ വിശദീകരണം നൽകണമെന്നും കേർപ്പറേഷൻ അധികൃതർ കങ്കണയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നടിയുടെ പ്രതികരണം ഇതുവരെ ലഭ്യമല്ല.

ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതിനെ കുറിച്ച് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. തന്റെ ഓഫീസ് കെട്ടിടം തകർക്കാൻ ബിഎംസി ശ്രമിക്കുന്നു എന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ , ബാന്ദ്രയുടെ അനധികൃത നിർമ്മാണങ്ങൾ തകർക്കാൻനുളള സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്നാ നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

മുംബൈയെ പാക് അധീന കാശ്മീരുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള കങ്കണയുടെ പ്രസ്തവന പുറത്തു വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തുകയായിരുന്നു. കങ്കണ മുംബൈയിൽ പ്രവേശിച്ചാൽ കാൽ തല്ലിയൊടിക്കുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക് തുറന്നടിച്ചിരുന്നു. കങ്കണ പാക് അധീന കാശ്മീരിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞിരുന്നു. എന്നാൽ ഭീഷണിയെന്നും വിലപോകില്ലെന്നും സെപ്റ്റംബർ 9 ന് മുംബൈയിൽ എത്തുമെന്നും ധൈര്യമുള്ളവർ തടയാനും കങ്കണ വെല്ലുവിളിച്ചിട്ടുണ്ട്. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നുള്ള കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേന്ദ്രസർക്കാർ കങ്കണക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Read more about: kangana ranaut കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X